തിരുവനന്തപുരം: സ്വകാര്യബസുകള്‍ കെ എസ് ആര്‍ ടി സിക്ക് ഭീഷണിയാവാന്‍ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 40 സ്വകാര്യബസുകള്‍ പെര്‍മിറ്റ് ലംഘിച്ച് ഓടുന്നുണ്ടെന്നും അതില്‍ ഏഴെണ്ണത്തിന്റെ പെര്‍മിറ്റ് റദ്ദാക്കിയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. വീണ ജോര്‍ജിന്റെ സബ്മിഷന് നല്‍കിയ മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
സ്വകാര്യലോബിക്കു കൂട്ടുനില്‍ക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും. സ്വകാര്യ ബസുടമകള്‍ ഗുണ്ടകളെ വച്ച് കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറ് നടത്തുന്നുവെന്നും ഇത് പൊലിസിനെ ഉപയോഗിച്ച് തടയുമെന്നും മന്ത്രി അറിയിച്ചു.
