നടുറോഡില്‍ കാറിനെ ഇടിച്ചിഴച്ച് കൂറ്റന്‍ ട്രക്ക് 

ഏറെ നേരമായി മുന്നിലുള്ള കാറിനെ മറികടക്കുന്നതിനിടയില്‍ കൂറ്റന്‍ ട്രക്ക് കാറിനെ നടുറോഡില്‍ ഇടിച്ചിഴച്ചു. പിന്നില്‍ വന്ന കാറിന്റെ ഡാഷ് ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ലൈന്‍ ട്രാഫിക് അനുസരിച്ച് കൃത്യമായി പോയിക്കൊണ്ടിരുന്ന വാഹനം പെട്ടന്ന് ലൈന്‍ മാറിയതാണ് അപകടമുണ്ടാക്കിയത്. 

ഏറെ നേരം കാറിന് പിന്നിലായി പോയിരുന്ന ട്രക്ക് ഇടത് വശത്തേയ്ക്ക് മാറാന്‍ ശ്രമിച്ചതോടെ കാര്‍ ട്രക്കിന് അടിയില്‍ കുടുങ്ങുകയായിരുന്നു. ട്രക്കിനടിയില്‍ കാര്‍ കുടുങ്ങിയത് ശ്രദ്ധയില്‍ പെടാതിരുന്ന ഡ്രൈവര്‍ വാഹനം മുന്നോട്ട് കൊണ്ട് പോവുകയായിരുന്നു. 

ഓസ്ട്രേലിയയിലെ ജീലോങ് റിങ് റോഡില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാറിന് കാര്യമായ കേടുപാടുകള്‍ ഉണ്ടായെങ്കിലും കാറില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കില്ല.