ഇന്നോവയ്ക്കു മുകളിലേക്ക് ലോറി മറിഞ്ഞു പിന്നെ സംഭവിച്ചത്

കാസര്‍ഗോഡ് ദേശീയപാതയില്‍ ഇന്നോവ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞു. പച്ചക്കറികളുമായി മംഗളുരുവില്‍ നിന്ന് കാസര്‍ഗോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് മുകളിലേക്ക് മറിഞ്ഞത്. സംഭവത്തില്‍ കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാറിന്റെ പിന്‍ഭാഗത്തേക്കാണ് ലോറി മറിഞ്ഞു വീണത്. ഇതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.