അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 40 ശതമാനം ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ചൈന തയ്യാറായതായി റിപ്പോര്‍ട്ട്. അമേരിക്കന്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

കഴിഞ്ഞ ജൂലായില്‍ ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുള്ള തീരുവ ചൈന 25 ശതമാനത്തില്‍നിന്ന് 15 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ വ്യാപാര മത്സരം മുറുകിയതോടെ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം തീരുവ വര്‍ധിപ്പിക്കുകയായിരുന്നു. ഇതാണ് ഇപ്പോല്‍ 40 ശതമാനമായി കുറച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും പരസ്പരം പുതിയ ഇറക്കുമതി തീരുവയേര്‍പ്പെടുത്തുന്നത് 90 ദിവസത്തേക്ക് നീട്ടിവയ്ക്കുമെന്ന പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ തീരുമാനം. 

അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ട്രംപിന്റെയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെയും നേതൃത്വത്തിലുള്ള ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘം നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ട്രംപ് വെളിപ്പെടുത്തിയിട്ടില്ല. ചൈനയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചില്ല.