എന്നാല്‍ റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടിക്ക് വേണ്ടത്ര കരുത്തുപോര എന്നു പൊതുവെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഈ വിമര്‍ശനങ്ങള്‍ക്ക് പരിഹാരമെന്നോണം ടർബോചാർജ്ഡ് എൻജിനെ അവതരിപ്പിക്കുകയാണ് കമ്പനി. ഓസ്ട്രേലിയൻ കമ്പനിയായ മോട്ടോമാക്സാണ് കോണ്ടിനെന്റൽ ജിടിയെ കൂടുതൽ പ്രകടന ക്ഷമതയേറിയതാക്കുന്നത്. അതിനായി സുസുക്കി ജിമ്മിയിൽ നിന്നുള്ള ടർബോചാർജ്ഡ് എൻജിനാണ് മോട്ടോമാക്സ് ഈ ബൈക്കിൽ ഉപയോഗിച്ചിട്ടുള്ളത്. അതോടെ മോട്ടോർസൈക്കിളിന്റെ പവറും ടോർക്കും പതിവിൽ നിന്നും ഇരട്ടിയായി വർധിച്ചു. കോണ്ടിനെന്റർ ജിടിയുടെ 535 സിസി ഫോര്‍ സ്ട്രോക്ക് സിംഗില്‍ സിലിണ്ടര്‍ എഞ്ചിന്‍ അതുവരെ ഉല്‍പ്പാദിപ്പിച്ചിരുന്നത് 29ബിഎച്ച്പിയും 44എൻഎം ടോർക്കുമാണ്. എന്നാല്‍ ടർബോചാർജ്ഡ് എൻജിൻ ഉൾപ്പെടുത്തിയ ശേഷം പവർ 42ബിഎച്ച്പിയായും ടോര്‍ക്ക് 88 എന്‍എം ആയും ഉയർന്നതായും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
പരിഷകരിച്ച ബൈക്കിന്‍റെ രൂപഭാവങ്ങളിലും മോട്ടോമാക്സ് ചിലമാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ലെതർ ടാങ്ക് ബെൽറ്റ്, മഡാഗാർഡ്, കസ്റ്റം എക്സോസ്റ്റ്, ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഒതുങ്ങിയ നീളമേറിയ സീറ്റ് എന്നീ പ്രത്യേകതകള്‍ പുതിയ കോണ്ടിനന്‍റല്‍ ജിടിയെ വേറിട്ടതാക്കുന്നു. ബ്രാസ് ബാഡ്‍ജുകള്‍ ബൈക്കിന് ഒരു ക്ലാസിക്ക് പരിവേഷം നല്‍കുന്നു. 2016 ജൂണില്‍ ഡേർട്ടി ഡക്ക് എന്ന പേരിൽ കോണ്ടിനെന്റൽ ജിടിയുടെ ഒരു ഓഫ് റോഡ് പതിപ്പിനേയും കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു.
