ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബറിന്‍റെ ഡ്രൈവറില്ലാ കാറുകള്‍ ഒരു വര്‍ഷത്തിനകം നിരത്തിലറക്കുമെന്ന് റിപ്പോര്‍ട്ട്.  ഇന്ത്യയില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ യൂബര്‍ ടെനോളജീസ് സിഇഒ ദാരാ ഖൊസ്‌റോഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ തങ്ങളുടെ പ്രധാന വിപണികളിലൊന്നാണ്. സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് പുറത്ത് കമ്പിനിക്ക് സാങ്കേതിക വിദ്യ വികസന കേന്ദ്രം സ്ഥാപിക്കാന്‍ ഇന്ത്യയെയാണ് പരിഗണിക്കുന്നത്.  രാജ്യത്ത് വന്‍നിക്ഷേപം നടത്തുവാനും ജാപ്പനീസ് കമ്പിനിയായ ടൊയോട്ടയുമായി സഹകരിച്ച് ഡ്രൈവറില്ലാ ഊബറിന്റെ സാങ്കേതിക വിദ്യ വാഹനങ്ങളില്‍ സജ്ജ്മാക്കുവാനുള്ള ചര്‍ച്ചയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.