ഇന്ത്യയിലെ 150 സിസി സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ യുഎം അവതരിപ്പിക്കുന്ന ആദ്യ സ്‌കൂട്ടര്‍ ചില്‍  2019 ഓഗസ്റ്റില്‍ നിരത്തിലെത്തും. വെള്ള, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളില്‍ റെട്രോ ഡിസൈനിലെത്തുന്ന ചില്ലിന് ഇന്ത്യന്‍ നിരത്തുകളെ ഏറെ സ്വാധീനിച്ച വെസ്പയോട് സാമ്യമുള്ള ഡിസൈനായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോം ആവരണമുള്ള മിറര്‍, ബോഡിയില്‍ ക്രോം ട്രിമ്മുകള്‍, എക്‌സ്‌ഹോസ്റ്റ് കവര്‍ തുടങ്ങിയവ ചില്ലിനെ വേറിട്ടതാക്കുന്നു.

സീറ്റിനടിയിലും അപ്രോണിലുമായി വിശാലമായ സ്‌റ്റോറേജ് കപ്പാസിറ്റിയുണ്ട് ഈ സ്‍കൂട്ടറിന്. എ.ബി.എസ്. ബ്രേക്കിങ് സംവിധാനവും സ്‍കൂട്ടറിലുണ്ടാകും. അപ്രില്ല 150, വെസ്പ എന്നിവയായിരിക്കും സ്‍കൂട്ടറിന്‍റെ മുഖ്യ എതിരാളികള്‍.