ഇന്നോവയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര വരുന്നൂ പുതിയ കിടലന്‍ മോഡല്‍

മഹീന്ദ്രയുടെ ഏഴു സീറ്റുള്ള പുതിയ എംപിവി ഏപ്രില്‍ 18 ന് വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പത്തു മുതല്‍ പതിനഞ്ചു ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ പ്രതീക്ഷിക്കുന്ന വില. മഹീന്ദ്ര എംപിവിയില്‍ പ്രതീക്ഷിക്കാം.

U321 എന്ന കോഡു നാമത്തിലെത്തുന്ന വാഹനത്തിനു കരുത്തുപകരുന്നത് 1.6 ലിറ്റര്‍ എഞ്ചിനാണെന്നാണ് റിപ്പോര്‍ട്ട്. ഈ എഞ്ചിന്‍ 130 ബിഎച്ച്പി കരുത്തുല്‍പ്പാദിപ്പിക്കും. ഇനി എല്ലാ പുതിയ മഹീന്ദ്ര മോഡലുകള്‍ക്കും സാങ്‌യോങ് വികസിപ്പിച്ച ഇതേ എഞ്ചിന്‍ ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആയിരിക്കുമെന്നും സൂചനയുണ്ട്. അഞ്ചു സ്‌പോക്ക് 16 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിന്‍റെ മറ്റൊരു പ്രത്യേകത. ടൊയോട്ട ഇന്നോവയായിരിക്കും പുതിയ വാഹനത്തിന്‍റെ വിപണിയിലെ മുഖ്യ എതിരാളിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.