ദിവസവും നിരവധി അപകടങ്ങളാണ് ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങു മൂലം സംഭവിക്കുന്നത്. ഇത്തരം ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.  

മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് വാഹനം ഓടിക്കരുതെന്ന് നിരന്തരം മുന്നറിയിപ്പുണ്ടെങ്കിലും ആരുമത് കാര്യമായി ശ്രദ്ധിക്കാറില്ല. ദിവസവും നിരവധി അപകടങ്ങളാണ് ഇങ്ങനെ ഫോൺ വിളിച്ചുള്ള ഡ്രൈവിങ്ങു മൂലം സംഭവിക്കുന്നത്. ഇത്തരം ഒരു അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

വിയറ്റ്നാമിലാണ് സംഭവം. സ്കൂട്ടർ ഓടിക്കുമ്പോൾ തന്നെ ഫോണിൽ മെസേജ് അയച്ചതാണ് അപകട കാരണം. റോഡിൽ ശ്രദ്ധിക്കാതെ ഫോണിൽ നോക്കി യുവാവ് വാഹനമോടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ഇയാളുടെ സ്കൂട്ടര്‍ മറ്റൊരു സ്കൂട്ടറിന്റെ പുറകിൽ ഇടിക്കുകയായിരുന്നു. അധികം വേഗത്തിലായിരുന്നില്ല സ്കൂട്ടർ എന്നതുകൊണ്ട് ആർക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ ജീവൻ തന്നെ നഷ്ടപ്പെടാം. അതുകൊണ്ട് വാഹനമോടിക്കുമ്പോൾ ഫോൺ വന്നാൽ വാഹനം സുരക്ഷിതമായ രീതിയിൽ നിര്‍ത്തിയ ശേഷം മാത്രം ഫോൺ എടുക്കുക, മെസോജ് അയക്കുക. കാരണം അതിനേക്കാളൊക്കെ വിലപ്പെട്ടതാണ് നിങ്ങളുടെ ജീവന്‍.