ഇപ്പോള്‍ ഗൂഗിള്‍മാപ്പിന്‍റെ സഹായത്തോടെയാവും പലരുടെയും യാത്രകള്‍. എന്നാല്‍ ഗൂഗിള്‍ മാപ്പ് ചതിക്കുന്ന വാര്‍ത്തകളും അടുത്തകാലത്തായി പതിവാണ്. അമേരിക്കയിലെ ഒരു കൂട്ടം കാര്‍ യാത്രക്കാര്‍ക്കാണ് അത്തരത്തില്‍ ഇപ്പോള്‍ അബദ്ധം പറ്റിയത്. ജിപിഎസ് സംവിധാനം നോക്കി സഞ്ചരിച്ച കാര്‍ ഒടുവില്‍ ചെന്നു വീണത് ഒരു തടാകത്തിലാണ്. അമേരിക്കയിലെ വെര്‍മോണ്ടിയിലാണ് സംഭവം.

ആദ്യമായി വെര്‍മോണ്ടിയില്‍ എത്തിയ മൂന്ന് പേര്‍ കാര്‍ വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യുകയായിരുന്നു. ജിപിഎസ് നല്‍കിയ നിര്‍ദേശമനുസരിച്ച് യാത്ര ചെയ്യുന്നതിനിടെ കാര്‍ ഐസ് നിറഞ്ഞു കിടക്കുന്ന തടാകത്തിലേക്ക് പതിക്കുകയായിരുന്നു.

ഐസിലൂടെ നിരങ്ങി ഇറങ്ങിയ കാര്‍ പിന്നാലെ വെള്ളത്തിലേയ്ക്ക് വീഴുകയായിരുന്നു. കാറിന്റെ പിന്‍ഭാഗം മാത്രമാണ് തടാകത്തിനു പുറത്തേക്ക് കാണാനുണ്ടായിരുന്നത്.