വാഹനങ്ങള്‍ക്ക് ഇരട്ടനികുതിക്ക് സമാനമായ അധിക നികുതി ചുമത്താന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പത്ത് ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള കാറുകൾക്ക് അധിക നികുതി ചുമത്താൻ  കേന്ദ്ര പരോക്ഷനികുതി ബോര്‍ഡിന്റെ ഉത്തരവിനെ തുടന്ന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാറിന്റെ വിലയ്ക്കുമേൽ മാത്രമാണ് നിലവിൽ ഉപഭോക്താവ് ജി.എസ്.ടി. നൽകേണ്ടിയിരുന്നത്. 10 ലക്ഷം രൂപയ്ക്കുമേൽ വിലയുള്ള കാറാണെങ്കിൽ സ്രോതസ്സിൽനിന്നുതന്നെ ഒരു ശതമാനം നികുതി കൂടി ഈടാക്കിയിരുന്നു. ഇത്‌ ആദായ നികുതിയുടെ പരിധിയിൽ വരുന്നതായതിനാല്‍ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ പലപ്പോഴും ഈ തുക റീഫണ്ട് ചെയ്തു കിട്ടിയിരുന്നു.

എന്നാല്‍ പുതിയ ഉത്തരവനുസരിച്ച് കാറിന്റെ വിലയെ കൂടാതെ സ്രോതസ്സിൽ അടച്ച ഒരു ശതമാനം നികുതി കൂടി കൂട്ടി അതിനുമേല്‍ ജി.എസ്.ടി. നൽകേണ്ടി വരും. ഫലത്തില്‍ മൊത്തം നികുതി ബാധ്യത കൂടുകയും ചെയ്യും. ഇതോടെ പത്ത് ലക്ഷം രൂപയില്‍ കൂടുതലുളള കാറുകളുടെ വില വീണ്ടും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.