ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാജിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 125 ഇന്ത്യന്‍ വിപണിയിലെത്തി.
ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളുടെ പിയാജിയോ വെസ്പയുടെ ഏറ്റവും പുതിയ മോഡല്‍ നോട്ട് 125 ഇന്ത്യന്‍ വിപണിയിലെത്തി. 68,645 രൂപയിലാണ് വാഹനം എത്തുന്നത്.
എഡ്ജ് ടെക്‌നോളജിയാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക് മിററുകള്‍ ഗ്രാബ് റെയില്‍സ്, 11 ഇഞ്ച് ബ്ലാക്ക് വീല്‍സ് എന്നിങ്ങനെ കറുപ്പിന്‍റെ അഴകാണ് നോട്ടിന്‍റെ വലിയ പ്രത്യേകത. ഫുള്‍ ബ്ലാക്ക് കളറില്‍ ക്ലാസിക് ലുക്കാണ് നല്‍കും. ഫ്രണ്ട് ഡിസ്‌ക് ബ്രേക്കും, ട്യൂബ് ലെസ് ടയറുകളുമാണ് മറ്റു വെസ്പ മോഡലുകളുടേതു പോലെതന്നെയാണ്.
എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 10 bhp കരുത്തും 10.6 Nm torque ഉം ഉല്‍പ്പാദിപ്പിക്കും. കമ്പനിയുടെ വെസ്പ ഡിലര്‍ഷിപ്പ് ഉള്ള ഷോറൂമുകളില്‍ മാത്രമെ നോട്ട് 125 ലഭ്യമാകു. 8999 ഡൗണ്‍ പേയ്‌മെന്റിലൂടെയും വാഹനം സ്വന്തമാക്കാം.
