'ഭാഗ്യവാന്‍' എന്നോക്കെ നമ്മള്‍ പറയാറില്ലേ... ശരിക്കും ഭാഗ്യം എന്ന് പറഞ്ഞാല്‍ ഇതാണ്. തലനാരിഴക്ക് കൂറ്റന്‍ ട്രക്കിന്‍റെ അടയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ് ചൈന സ്വദേശിയായ ഈ ചെറുപ്പക്കാരന്‍. സിസിടിവിയില്‍ പതിഞ്ഞ ദ്യശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ചൈനയിലെ ഗോയങ് എന്ന നഗരത്തിലായിരുന്നു സംഭവം. ഇലക്ട്രിക് ബൈക്ക് ഓടിച്ചുവന്ന യാത്രകാരനെ ട്രക്ക് പുറകില്‍ നിന്നും ഇടിക്കുകയായിരുന്നു. തലനാരിഴക്ക് ടയര്‍ കയറാതെ രക്ഷപ്പെടുന്ന യുവാവിനെയും വീഡിയോയില്‍ കാണാം.
