Asianet News MalayalamAsianet News Malayalam

ഫോക്​സ്​വാഗന്‍ ടെഗൂൺ ഇന്ത്യൻ വിപണിയിൽ

ഫോക്​സ്​വാഗന്‍റെ കോംപാക്​ട്​ എസ്​‍യുവി ടെഗൂൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

Volkswagen Taigun Compact SUV Unveiled In India
Author
Delhi, First Published Feb 6, 2020, 11:34 AM IST

ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്​സ്​വാഗന്‍റെ കോംപാക്​ട്​ എസ്​‍യുവി ടെഗൂൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. സാവോ പോളോ ഓ​ട്ടോ ഷോയിലെ കൺസെപ്​റ്റിനെ അടിസ്ഥാനമാക്കി ഫോക്​സ്​വാഗൺ 2.0 ഡിസൈൻ സ്​ട്രാറ്റജിയിലാണ്​ കാറെത്തുന്നത്​. 

ഫോക്​സ്​വാഗൺ ടി ക്രോസുമായി താരതമ്യം ചെയ്യുമ്പോൾ ടെഗുണിന്​ നീളം കൂടുതലാണ്​.  ഫോക്‌സ്‌വാഗണ്‍ പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം ഒരുങ്ങിയിരിക്കുന്നത്. സ്‌കോഡയുടെ വിഷന്‍ ഇന്‍ കണ്‍സെപ്റ്റ് എസ്‌യുവിയുടെയും അടിസ്ഥാനം ഈ പ്ലാറ്റ്‌ഫോമാണ്. ഫോക്‌സ്‌വാഗണ്‍ എസ്‌യുവി മോഡലായ ടിഗ്വാനില്‍ നിന്നും ടി-ക്രോസില്‍ നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ടൈഗൂണിലും അവലംബിച്ചിരിക്കുന്നത്. 

1.0 ലിറ്റർ ടർബോചാർജ്​ഡ്​ ടി.എസ്​.ഐ എൻജിനാണ്​ ടെഗൂണിന‍റെ ഹൃദയം. 113 ബി.എച്ച്​.പി കരുത്തും 200 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ്​ സ്​പീഡ്​ മാനുവൽ 7 സ്​പീഡ്​ ഡി.എസ്​.ജി ഓ​​ട്ടോമാറ്റിക്കുമാണ്​ ട്രാൻസ്​മിഷൻ. മസ്​കുലാർ ഭാവമുള്ള ഡ്യുവൽ ടോൺ ബംപർ, ക്രോം ഗ്രില്ല,്​ ഡ്യുവൽ ബീം ഹെഡ്​ലൈറ്റ്​, എൽ.ഇ.ഡി ഡി.ആർ.എൽ, ക്ലാഡിങ്ങു​കളോട്​ കൂടിയ ഫോഗ്​ ലാമ്പ്​ എന്നിവ എക്​സ്റ്റീരിയർ സവിശേഷതകളാണ്​.

മൾട്ടി-ലെയർ ഡാഷ്​ബോർഡാണ്​ ടെഗൂണിനായി ഫോക്​സ്​വാണൻ നൽകിയിരിക്കുന്നത്​. അതിൽ ടച്ച്​ സ്​ക്രീൻ ഇ​ൻഫോടെയിൻറ്​ സിസ്​റ്റവും  ഇണക്കിചേർത്തിരിക്കുന്നു. ലെതർ സീറ്റുകൾ, ഡ്യുവൽ സോൺ എ.സി, പിൻനിര എ.സി വ​​െൻറുകൾ, മൊബൈൽ ചാർജിങ്​ സ്ലോട്ട്​ എന്നിവ ഇൻറീരിയറിൽ നൽകിയിരിക്കുന്നു. 

ബ്ലാക്ക് ഫിനീഷ് വീല്‍ ആര്‍ച്ചും, 19 ഇഞ്ച് ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകളും, ബ്ലാക്ക് ഫിനീഷ് ബി പില്ലറും, വിന്‍ഡോ ഫ്രെയിമും, റൂഫ് റെയിലും വശങ്ങളില്‍ നല്‍കിയിട്ടുണ്ട്. രണ്ട് ടെയില്‍ ലാമ്പുകളെയും ബന്ധിപ്പിക്കുന്ന എല്‍ഇഡി സ്ട്രിപ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറുമാണ് പിന്‍വശത്തെ ഹൈലൈറ്റ്. ഡ്യുവല്‍ ടോണിലാണ് റൂഫ്.

മസ്‌കുലര്‍ ഭാവമുള്ള ഡ്യുവല്‍ ടോണ്‍ ബമ്പറാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ക്രോം ആവരണമുള്ള ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ഗ്രില്ലും, ഡ്യുവല്‍ ബീം ഹെഡ്‌ലാമ്പും, എല്‍ഇഡി ഡിആര്‍എല്ലും, ക്ലാഡിങ്ങുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും, വലിയ എയര്‍ ഡാമും സ്‌കിഡ് പ്ലേറ്റുമാണ് ടൈഗൂണിന്റെ മുഖ സൗന്ദര്യത്തിന് മുതല്‍കൂട്ടാവുന്നത്.

ബ്ലാക്ക്-ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ തീര്‍ത്തിരിക്കുന്നത്. ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ നല്‍കിയിട്ടുള്ളത്. ഹ്യുണ്ടായ്​ ക്രേറ്റ, കി​യ സെൽറ്റോസ്​, റെനോ ക്യാപ്​ചർ എന്നീ മോഡലുകളാവും ടൈഗൂണിന്‍റെ വിപണിയിലെ എതിരാളികള്‍. 

Follow Us:
Download App:
  • android
  • ios