
അമേരിക്കിയിലും യൂറോപ്പിലും വാഹനസെഗ്മന്‍റുകളും നമ്മുടെതു തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സാണ് (SIAM) ഇന്ത്യയിലുള്ള കാറുകളെ തരം തിരിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളുടെയും ബോഡിക്കും പ്ലാറ്റ്ഫോമിനും അനുസരിച്ചാണ് വാഹനങ്ങളെ ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി, കൂപ്പേ, കൺവേർട്ടബിള്‍ എന്നിങ്ങനെയുള്ള വേര്‍തിരിക്കല്‍. എന്നാല്‍ നികുതി കുറയ്ക്കുന്നതിനു വേണ്ടി നിര്‍മ്മാതാക്കള്‍ തന്നെ ഈ സെഗ്മെന്‍റുകളെ വീണ്ടും തരംതിരിച്ചിട്ടുണ്ടെന്നതും രസകരമാണ്.
ഹാച്ച്ബാക്ക്
ഒറ്റവാക്കില്‍ പറഞ്ഞാല്‍, പിന്നോട്ട് നീണ്ടു നിൽക്കുന്ന ബൂട്ട് ഇല്ലാത്ത ചെറു വാഹനങ്ങളാണ് ഹാച്ചാബാക്കുകൾ. ബൂട്ട് ഡോർ അടക്കം മൂന്നോ അല്ലെങ്കിൽ അഞ്ചോ ഡോറുകളുണ്ടാകും ഹാച്ചബാക്കുകള്‍ക്ക്. നഗര യാത്രകൾക്ക് കൂടുതൽ ഇണങ്ങിയ ഇവയിൽ നാലോ അല്ലെങ്കിൽ അഞ്ചോ പേർക്ക് സഞ്ചരിക്കാം. പൊതുവേ നാലുമീറ്ററിൽ താഴെയായിരിക്കും ഇവയുടെ നീളം. എൻജിൻ ശേഷി അനുസരിച്ച് ഹാച്ച്ബാക്കുകളെ മൂന്നായി തരം തിരിക്കാം

1. മൈക്രോ
800 സിസിയും അതിന് താഴെയ്ക്കും എൻജിൻ കപ്പാസിറ്റിയും 3200 എംഎമ്മിന് താഴെ നീളവുമുള്ളവ
ഉദാഹരണം: ടാറ്റ നാനോ

2. മിനി
800 മുതൽ 1000 സിസി വരെ കപ്പാസിറ്റിയും 3600 വരെ നീളവുമുളളവ
ഉദാഹരണം: മാരുതി ഓൾട്ടോ, വാഗൺ ആർ, സ്പാർക്ക് തുടങ്ങിയവ

3.കോംപാക്റ്റ്
1000 മുതൽ 1400 സിസി വരെ എൻജിൻ കപ്പാസിറ്റിയും 4000 എംഎം വരെ നീളവുമുള്ളവ
ഉദാഹരണം: സ്വിഫ്റ്റ്, ഫിഗോ, പോളോ, ജാസ്, പുന്തോ തുടങ്ങിയവ

സെഡാൻ
ഹാച്ച്ബാക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വലിപ്പം കൂടുതലുള്ള, പിന്നോട്ട് നീണ്ടു നിൽക്കുന്ന ഡിക്കി സ്പെയ്സുള്ള വാഹനങ്ങളാണ് സെഡാനുകള്‍. സെഡാനിൽ അഞ്ചു പേർക്ക് സുഖകരമായി യാത്ര ചെയ്യാം. പൊതുവെ നാലുമീറ്ററിൽ മുകളിലായിരിക്കും ഇവയുടെ നീളം

സെഡാനുകളെ വീണ്ടും മൂന്നായി തിരിക്കാം
1. മിഡ് സൈസ്
4000 എംഎം മുതൽ 4500 എംഎം വരെ നീളവും 1.6 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുമുള്ള വാഹനങ്ങള്‍

2. എക്സിക്യൂട്ടീവ്
4500 മുതൽ 4700 വരെ നീളവും 2 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റിയുമുള്ള വാഹനങ്ങള്‍

3. പ്രീമിയം
4700 എംഎം മുതൽ 5000 എംഎം വരെ നീളവും 3 ലീറ്റർ വരെ എൻജിൻ കപ്പാസിറ്റി

നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവിന്റെ ആനുകൂല്യം കൈപ്പറ്റാനായി ഇന്ത്യയിൽ നാലു മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് സെഡാൻ എന്നൊരു സെഗ്മെന്റുമുണ്ട്. ഹാച്ച്ബാക്കുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്.
എസ്‌യുവി (സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിൾ)
എൻജിൻ ശേഷിയും വലിപ്പവും കൂടിയ വാഹനങ്ങളാണ് എസ് യു വി അഥവാ സ്പോർട്സ് യുട്ടിലിറ്റി വെഹിക്കിളുകള്‍. നാലുമീറ്ററിൽ താഴെ നീളവും 1500 സിസിയിൽ മുകളിൽ എൻജിൻ കപ്പാസിറ്റിയും 170 എംഎമ്മിന്റെ മുകളിൽ ഗ്രൗണ്ട് ക്ലിയറൻസുമുള്ള വാഹനങ്ങളാണ് എസ് യു വി വിഭാഗത്തില്‍പ്പെടുന്നത്. നാലു വീൽ ഡ്രൈവോ, രണ്ടു വീൽ ഡ്രൈവോ ആയിരിക്കും എസ്‌യുവികൾ. എസ്‍യുവികളെ മൂന്നായി തരം തിരിക്കാം

1. കോംപാക്റ്റ് എസ്‌യുവി
നാലു മീറ്ററിൽ താഴെ നീളമുള്ള വാഹനങ്ങൾക്ക് നൽകുന്ന നികുതി ഇളവിന്റെ അനുകൂല്യം കൈപ്പറ്റാനായി ഇന്ത്യയിൽ നാലും മീറ്ററിൽ താഴെ നീളമുള്ള കോംപാക്റ്റ് എസ്‌യുവി എന്നൊരു സെഗ്മെന്റുമുണ്ട്. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോഡ് ഇക്കോസ്പോർട് എന്നിവയാണ് ഇതിനുള്ള ഉദാഹരണങ്ങൾ.

2. മിഡ് സൈസ് എസ്‌യുവി
വലിപ്പമുള്ള രൂപമാണെങ്കിലും മിഡ് സൈസ് എസ്‌യുവികൾക്ക് രണ്ട് നിര സീറ്റുകളായിരിക്കും ഉണ്ടാകുന്നത്. ഫോക്സ്‌വാഗൺ ടിഗ്വാൻ, ഔഡി ക്യൂ 3 തുടങ്ങിയവ ഉദാഹരണങ്ങൾ

3. ഫുൾസൈസ് എസ്‌യുവി
മൂന്നു നിര സീറ്റുകളുള്ള വലിയ എസ്‌യുവികളെയാണ് ഫുൾസൈസ് എസ് യുവി എന്നു വിളിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര എക്സ്‍യുവി 500 തുടങ്ങിയവ

എംയുവി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ) അഥവ എംപിവി (മൾട്ടി പർപ്പസ് വെഹിക്കിൾ)
രൂപത്തിൽ എസ് യുവികളോടാണ് സാമ്യമെങ്കിൽ ഇന്റീരിയറിലും പെർഫോമൻസിലും കാറുകളോടായിരിക്കും സാമ്യം. യാത്രാസുഖം മുൻ നിർത്തിയാണ് ഇത്തരം വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നത്. ഏഴ് അല്ലെങ്കിൽ എട്ടുപേർക്ക് യാത്ര ചെയ്യാം. എസ് യു വികളെപ്പോലെ നാലു വീൽ ഡ്രൈവ് ആയിരിക്കില്ല. ടൊയോട്ട ഇന്നോവ, മഹീന്ദ്ര സൈലേ തുടങ്ങിയവ ഉദാഹരണങ്ങള്‍.

കൂപ്പേ, കൺവേർട്ടബിൾ
രണ്ടു ഡോർ ലേ ഔട്ടിലുള്ള വാഹനങ്ങള്‍. മേൽക്കൂര മടക്കാവുന്ന വാഹനങ്ങളെ കൺവേർട്ടബിൾ എന്നും വിളിക്കുന്നു. ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യയിൽ പ്രചാരം കുറവാണ്.
സ്റ്റേഷന്‍ വാഗണുകള്‍
സെഡാനുകളുടെ തന്നെ മറ്റൊരു രൂപമാണ് സ്റ്റേഷന്‍ വാഗണുകള്‍. യാത്രക്കാര്‍ക്കൊപ്പം കാര്‍ഗോയ്ക്ക് കൂടെ പ്രാധ്യാനം നല്‍കുന്ന ഇത്തരം വാഹനങ്ങള്‍ കൂപ്പേ, കണ്‍വേര്‍ട്ടബള്‍ വാഹനങ്ങള്‍ക്ക് സമാനമാണ്. ഉദാഹരണം ടാറ്റ എസ്റ്റേറ്റ്
സിയാമിന്‍റെ ക്ലാസിഫിക്കേഷന്‍ ഇങ്ങനെ

വിലയുടെ അടിസ്ഥാനത്തിലുള്ള ക്ലാസിഫിക്കേഷന്‍

