ഭാര്യ ഓടിച്ച കാറില്‍ നിന്നും മദ്യപനായ ഭര്‍ത്താവ് പുറത്തേക്ക് തെറിച്ചു വീണു. ഇതറിയാതെ ഭാര്യ കാറുമായി മുന്നോട്ടു പോയി. ചൈനയിലെ ജിയാംഗ്‍സു പ്രവശ്യയിലെ തായ്‍കാങ്ങിലാണ് സംഭവം.
ഡിന്നര്‍ പാര്‍ട്ടി കഴിഞ്ഞ് ദമ്പതികള്‍ വീട്ടിലേക്കു മടങ്ങുന്നതിനിടയിലാണ് അപകടമെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന്‍റെ ഡോറ് തുറന്ന ഭര്‍ത്താവ് അബദ്ധത്തില്‍ പുറത്തേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ഇയാള്‍ റോഡിലേക്കു വീണശേഷം കാറിന്‍റെ വേഗം കുറയുന്നതും കാണാം.
എന്തായാലും സിസി ടിവി ക്യാമറയില്‍ പതിഞ്ഞ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

