കാര്‍ യാത്രക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച കാര്‍ തല കീഴായി മറിഞ്ഞു. ചൈനയിലാണ് സംഭവം. കാര്‍ കരണം മറിയുന്നതിന്‍റെയും അതില്‍ നിന്നും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നു പൊങ്ങിയ യുവതി തെറിച്ചു വീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വാഹനം ഓടിക്കുന്നതിനിടെ ഭാര്യപിതാവ് നല്‍കിയ പണത്തെ ചൊല്ലി ഭര്‍ത്താവ് ഭാര്യയോട് വഴക്കിടുകയായിരുന്നുവെന്നും ഇതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിലെ ഡിവൈഡറില്‍ ഇടിച്ച് രണ്ട് വട്ടം മറിയുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ മദ്യപിച്ചരുന്നു. അപകടം നടക്കുമ്പോള്‍ മുന്‍സീറ്റിലരുന്ന ഭാര്യ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ തുടര്‍ന്നാണ് ഇവര്‍ പുറത്തേക്ക് തെറിച്ചത്. അപകടത്തില്‍ യുവതിക്ക് നിസാരമായ പരിക്കുകളാണുള്ളതെന്നും യുവാവിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.