ഓരോരുത്തരും അവരവരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് മുഴുവന്‍ ജീവിതത്തെയും നോക്കിക്കാണുന്നതെന്നും ആര്യ പറഞ്ഞു. എന്നാല്‍ ആര്യ കരഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ തന്റെ വാദം നിര്‍ത്തി അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു രജിത് കുമാര്‍. 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ പൊട്ടിക്കരഞ്ഞ് ആര്യ. മരണപ്പെട്ട സഹോദരനെക്കുറിച്ച് സംസാരിക്കവെയാണ് ആര്യ വികാരാധീനയായത്. ജീവിതത്തില്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് രജിത് കുമാര്‍ മറ്റുള്ളവരോട് സംസാരിക്കുകയായിരുന്നു. ഇതിനുള്ള മറുപടി തന്റെ സഹോദരന്റെ ജീവിതം മുന്‍നിര്‍ത്തി ആര്യ പറഞ്ഞു. ഇതിനിടെയാണ് ആര്യ പൊട്ടിക്കരഞ്ഞത്.

ഏറെ ശ്രദ്ധയോടെ ജീവിക്കുന്ന ആളായിരുന്നു സഹോദരനെന്നും പുകവലിയോ മദ്യപാനമോ ഉണ്ടായിരുന്നില്ലെന്നും ആര്യ പറഞ്ഞു. മാംസഭക്ഷണം പോലും അങ്ങനെ കഴിക്കുമായിരുന്നില്ല. എന്നാല്‍ ലിവര്‍ സിറോറിസ് പിടിപെട്ടാണ് മരിച്ചത്. അച്ഛന്‍ മരിക്കുന്നതിന് ഒരു മാസം മുന്‍പാണ് സഹോദരന്‍ മരിച്ചതെന്നും ആര്യ പറഞ്ഞു. ഓരോരുത്തരും അവരവരുടെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് മുഴുവന്‍ ജീവിതത്തെയും നോക്കിക്കാണുന്നതെന്നും ആര്യ പറഞ്ഞു. എന്നാല്‍ ആര്യ കരഞ്ഞുതുടങ്ങിയപ്പോള്‍ തന്നെ തന്റെ വാദം നിര്‍ത്തി അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു രജിത് കുമാര്‍.