Asianet News MalayalamAsianet News Malayalam

'അഭിനയിക്കുന്നവര്‍ക്കല്ലേ ഇവിടെ അവാര്‍ഡ്'; രജിത്തിനെ മോഹന്‍ലാല്‍ പ്രശംസിച്ചതിലുള്ള അനിഷ്ടം വെളിവാക്കി ആര്യ

ബിഗ് ബോസ് ഗെയിമില്‍ ആത്മാര്‍ഥതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് മനസിലാക്കണമെന്നും അതുകൊണ്ടാണ് ആന്റിയെപ്പോലെ (രാജിനി ചാണ്ടി) ഒരു മത്സരാര്‍ഥി പോകുന്നത് കാണേണ്ടിവന്നതെന്നും ആര്യ പറഞ്ഞു.
 

arya criticizes mohanlals words to rajith kumar in bigg boss 2
Author
Thiruvananthapuram, First Published Jan 20, 2020, 1:32 PM IST

രജിത് കുമാറിന് ബിഗ് ബോസില്‍ ലഭിക്കുന്ന 'പരിഗണന'യില്‍ തനിക്കുള്ള അനിഷ്ടം വെളിവാക്കി ആര്യ. പരസ്യമായല്ല, മറിച്ച് ഹൗസിലെ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് വീണ നായരോടാണ് ആര്യ ഇക്കാര്യം സംസാരിച്ചത്. രാജിനി ചാണ്ടിയുടെ എലിമിനേഷന് ശേഷം ബെഡ്‌റൂമിലിരുന്ന് വീണയോട് സംസാരിക്കുകയായിരുന്നു ആര്യ. എലിമിനേഷന്‍ എപ്പിസോഡില്‍ രജിത്തിന് പുറത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന ഫോളോവിംഗിനെക്കുറിച്ച് മോഹന്‍ലാല്‍ സൂചിപ്പിച്ചിരുന്നു. പുറത്തെ കഥകള്‍ വല്ലതും അറിയാമോ നിങ്ങള്‍ക്ക് എന്ന് രജിത്തിനോടുതന്നെ ചോദിച്ചതിന് ശേഷമായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. 'പുറത്ത് ഒരുപാട് പേര്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. അവര്‍ പറയുന്നത് നിങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ ഉള്ള ഒരു മുത്ത് ആണെന്നാണ്', മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമാണ് വീണയോട് ആര്യ നടത്തിയത്.

ബിഗ് ബോസ് ഗെയിമില്‍ ആത്മാര്‍ഥതയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് മനസിലാക്കണമെന്നും അതുകൊണ്ടാണ് ആന്റിയെപ്പോലെ (രാജിനി ചാണ്ടി) ഒരു മത്സരാര്‍ഥി പോകുന്നത് കാണേണ്ടിവന്നതെന്നും ആര്യ പറഞ്ഞു. തെറ്റായ ആളുകളെ നോമിനേറ്റ് ചെയ്താല്‍ ഇനിയും അത്തരം മത്സരാര്‍ഥികള്‍ പോകുന്നത് കാണേണ്ടിവരുമെന്നും. 'അഭിനയിക്കുന്നവര്‍ക്കൊക്കെയല്ലേ ഇപ്പൊ അവാര്‍ഡ് ഒക്കെ കിട്ടിക്കൊണ്ടിരിക്കുന്നത്. മുത്ത്, പവിഴം..', ആര്യ തുടര്‍ന്ന് പറഞ്ഞു.

arya criticizes mohanlals words to rajith kumar in bigg boss 2

 

എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ രജിത്തിനെ താന്‍ കുറ്റപ്പെടുത്തില്ലെന്നും ആര്യ വീണയോട് പറഞ്ഞു. 'പുള്ളിയെ ഞാന്‍ കുറ്റപ്പെടുത്തില്ല. ഒരു പരിധി വരെ അയാള്‍ക്കും അറിയാം ഇത് ഗെയിം ആണ്. എങ്ങനെ നില്‍ക്കണം എന്നുള്ളത് അറിയാം. അയാള്‍ നില്‍ക്കുന്നുമുണ്ട്. പക്ഷേ ഒരു പരിധി വരെ പുള്ളിക്കുള്ള സാധനങ്ങള്‍ അങ്ങോട്ട് ഇട്ടുകൊടുക്കുന്നത് ഇവിടെ ഉള്ളവര് തന്നെയാണ്. ചുമ്മാതിരിക്കുന്ന അങ്ങേരുടെ അടുത്ത് സംസാരിക്കാനെന്ന് പറഞ്ഞ് അങ്ങോട്ട് പോകും', ആര്യ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios