ആര്യയെ എങ്ങനെ പരിചയപ്പെുത്തണം എന്നതില്‍ സംശയം തോന്നിയേക്കാം. അവതാരക, നടി, നര്‍ത്തകി, കൊമേഡിയന്‍  എന്നീ നിലകളിലെല്ലാം മലയാളികള്‍ക്ക് പ്രിയങ്കരിയാണ് താരം. ഇപ്പോഴിതാ ലോകോത്തര റിയാലിറ്റി ഷോയായ ബിഗ് ബോസിന്‍റെ ഭാഗം കൂടിയാണ് ആര്യ. താരത്തോളം തന്നെ മകൾ കുഞ്ഞു റോയയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളാണ്. സോഷ്യല്‍മീഡിയകളില്‍ അമ്മ ആര്യയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. അങ്ങനെ ഖുശി എന്നു വിളിക്കുന്ന ആര്യയുടെ മകളെ അറിയാത്തവരായി ആരുമില്ല.

ബിഗ് ബോസില്‍ നമ്മള്‍ കണ്ടതുപോലെ ഇന്നലെയായിരുന്നു റോയയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ എല്ലാവരും ചേര്‍ന്ന് കാര്‍ഡുണ്ടാക്കി, റോയയ്ക്ക് ആശംസകള്‍ നേരുന്നതും ബിഗ് ബോസ് ഹൗസില്‍ നിന്നുള്ള കാഴ്ചകളായിരുന്നു.  ബിഗ് ബോസിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതിനിടയിലും റോയ വേദിയിലെത്തിയിരുന്നു. മോഹന്‍ലാല്‍ സമ്മാനം നല്‍കിയായിരുന്നു കുട്ടിയെ പറഞ്ഞയച്ചത്. അവളുടെ പിന്തുണയില്ലാതെ എനിക്ക് ബിഗ് ബോസില്‍ പോകാന്‍ കഴിയില്ലെന്നായിരുന്നു ആര്യയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നല്‍കിയ സന്ദേശത്തില്‍ അമ്മ സമ്മാനം അടിച്ച് വരുമ്പോല്‍ ആഘോഷിക്കാന്‍ ഞാന്‍ കേക്കുമായി കാത്തിരിക്കുമെന്നായിരുന്നു റോയ പറഞ്ഞത്.

പിറന്നാള്‍ ആഘോഷിക്കാന്‍ പറ്റാതിരുന്ന ആര്യക്ക് ആശ്വസിക്കാം. റോയയ്ക്ക് സുന്ദരമായ ഒരു പിറന്നാള്‍ ആഘോഷമാണ് ആര്യ ഏല്‍പ്പിച്ച കൈകള്‍ അവര്‍ക്ക് നല്‍കിയത്. റോയയുടെ അച്ഛന്‍ റോഹിത് സുശീലനും അര്‍ച്ചന സുശീലനും ചേര്‍ന്ന് റോയയ്ക്ക് ഗംഭീര പിറന്നാള്‍ ആഘോഷം ഒരുക്കിയിരുന്നു. ആഘോഷത്തിന്‍റെ ചിത്രങ്ങല്‍ അര്‍ച്ചനയും റോഹിത്തും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ബിഗ് ബോസിലേക്ക് പോകും മുമ്പ് സുരക്ഷിതമായ കൈകളില്‍ മകളെ ഏല്‍പ്പിച്ചാണ് ആര്യ പോയതെന്നായിരുന്നു ചില ആരാധകരുടെ കമന്‍റുകള്‍.

 
 
 
 
 
 
 
 
 
 
 
 
 

Kushi’s birthday .....

A post shared by Archana Suseelan (@archana_suseelan) on Feb 18, 2020 at 12:46am PST