തിരുവനന്തപുരം: 'ബിഗ് ബോസി'ല്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ബഷീര‍് ബഷി എന്ന യുവാവിനെ കുറിച്ച് മലയാളികള്‍ കൂടുതല്‍ അറിയുന്നത്. ജീവിതത്തില്‍ വഴിത്തിരിവായ റിയാലിറ്റി ഷോയ്ക്ക് ശേഷം വെബ് സീരീസുകളിലും മറ്റുമായി ബഷീര്‍ നിറഞ്ഞുനിന്നു. നേരത്തെ സീരിയലും മോഡലിങ്ങുമടക്കമുള്ളവയില്‍ ബഷി ഉണ്ടായിരുന്നെങ്കിലും 'ബിഗ് ബോസി'ന് ശേഷമാണ് ജീവിതം കളറായത്.

റിയാലിറ്റി ഷോയ്ക്ക് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയായിരുന്നു ബഷീറും രണ്ട് ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം പ്രേക്ഷകരിലേക്ക് എത്തിയത്. ബഷീറിന്റെ മകൾ സുനുവും കുഞ്ഞു സൈഗവും വരെ  സോഷ്യല്‍ മീഡിയയുടെ താരങ്ങളാണ്. രണ്ട് വിവാഹം കഴിക്കുകയും, രണ്ടു ഭാര്യമാരും പരസ്പര സഹകരണത്തോടെയും സ്നേഹത്തോടെയും മുൻപോട്ട് പോവുകയും ചെയ്യുന്ന ബഷീര്‍‍ 'ബിഗ് ബോസി'ല്‍ വ്യത്യസ്ത കഥാപാത്രമായിരുന്നു. ഇക്കാര്യം ബഷീര്‍ പുറം ലോകത്തിനോട് വിളിച്ചുപറയുകയും ചെയ്തു.

തനിക്ക് രണ്ടാം വിവാഹം വേണമെന്ന ആഗ്രഹം ബഷീർ ആദ്യം പങ്കുവച്ചത് ഭാര്യ സുഹാനയോടായിരുന്നു. പിന്നീട് സുഹാനയുടെ സമ്മതപ്രകാരം മഷൂറയെ ബഷീർ ജീവിതത്തിലേക്ക് വിളിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം 85 ദിവസം പൂർത്തീകരിച്ചുകൊണ്ടാണ് ബഷീർ 'ബിഗ് ബോസി'ൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ തുറന്നുപറഞ്ഞിരുന്നു.

ഡിജെ അവതാരകൻ, സീരിയൽ നടൻ, മോഡലിങ് എല്ലാ മേഖലകളിലും സജീവമായിരുന്ന താരത്തിന്‍റെ പുതിയ കുടുംബ വിശേഷമാണ് വാര്‍ത്തയാകുന്നത്. കൊച്ചിയില്‍ നിന്ന് മണാലി വരെ കുടുംബസമേതം നടത്തുന്ന യാത്രയാണ് വാര്‍ത്തയാകുന്നത്.  കുടുംബ സമേതം യാത്ര പുറപ്പെടുന്നതിന് മുമ്പില്‍ ബഷീര്‍ ഫേസ്ബുക്കില്‍ ലൈവിലെത്തിയിരുന്നു.

'ഹേയ് എവരിവണ്‍, അസലാമു അലൈക്കും... ഞങ്ങള്‍ ഓണ്‍ റോഡായി ഒരു മണാലി യാത്രയ്ക്ക് പോവുകയാണ്. ഒരു ബുദ്ധിമുട്ടുമില്ലാതെ തിരിച്ചെത്താന്‍ നിങ്ങളുടെ പ്രാര്‍ത്ഥന വേണം. ഇതു ഞങ്ങളുടെ സ്വപ്നമാണ്' എന്നും ഫേസ്ബുക്ക് ലൈവില്‍ ബഷീര്‍ പറയുന്നു. ആരാധകര്‍ വീഡിയോ പോലെ തന്നെ യാത്രയുടെ വിശേഷങ്ങളും യുട്യൂബില്‍ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു.