മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് പ്രേക്ഷകപ്രീതിയോടെ സംപ്രേഷണം തുടരുകയാണ്. ഓരോ ആഴ്‍ചത്തെയും നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്ന ഒന്നാണ്. തര്‍ക്കങ്ങളും കയ്യാങ്കളിയുമൊക്കെ ബിഗ് ബോസില്‍ ഉണ്ടാകാറുണ്ട്. റിലയാലിറ്റി ഷോയില്‍ നിന്ന് ആരൊക്കെ പുറത്താകാൻ സാധ്യതയുണ്ട് എന്നറിയാനാണ് പ്രേക്ഷകര്‍ നാമനിര്‍ദ്ദേശം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാണുന്നത്. ഇന്ന് നടന്നത് ഓപ്പണ്‍ നോമിനേഷൻ ആയിരുന്നു.

എല്ലാവരും ഇരുന്ന സദസ്സിനു മുന്നിലാണ് നോമിനേഷൻ നടന്നത്. ആരൊക്കെയാണ് പുറത്തുപോകേണ്ടത് എന്ന നോമിനേഷൻ ആദ്യം ചെയ്‍തത് ആര്യയാണ്. ക്യാപ്റ്റനായതിനാല്‍ ഫുക്രുവിനെ ആര്‍ക്കും നോമിനേറ്റ് ചെയ്യാൻ സാധ്യമല്ലായിരുന്നു. ആര്യ രഘുവിനെയും അലസാൻഡ്രയെയുമായിരുന്നു നോമിനേറ്റ് ചെയ്‍തത്. ഫുക്രു നോമിനേറ്റ് ചെയ്‍തത് രഘുവിനെയും അഭിരാമിയെയും അമൃതയെയുമായിരുന്നു. പാഷാണം ഷാജി നോമിനേറ്റ് ചെയ്‍തത് സുജോയെയും അലസാൻഡ്രയെയുമാണ്. അഭിരാമിയും അമൃതയും നോമിനേറ്റ് ചെയ്‍തത് ദയയെയും എലീനയെയുമാണ്.  സുജോ നോമിനേറ്റ് ചെയ്‍തത് പാഷാണം ഷാജിയെയും എലീനയെയുമായിരുന്നു.  അലസാൻഡ്ര നോമിനേറ്റ് ചെയ്‍തത് സുജോയെയും അഭിരാമിയെയും അമൃതയെയുമായിരുന്നു.  ദയ നോമിനേറ്റ് ചെയ്‍തത് രഘുവിനെയും അലസാൻഡ്രയെയുമാണ്.  രഘു നോമിനേറ്റ് ചെയ്‍തത് ആര്യയെയും ദയ അശ്വതിയെയുമാണ്. മത്സരം കടുത്തതോടെ ഓരോരുത്തരും എവിക്ഷൻ ഘട്ടത്തില്‍ വളരെ വ്യക്തതയോടെയാണ് പങ്കെടുത്തത്. ഫുക്രുവൊഴികെ എല്ലാവരും നോമിനേഷനില്‍ ഉള്‍പ്പെട്ടതാണ് ഇത്തവണത്തെ പ്രത്യേകത.