കഴിഞ്ഞ ദിവസം ലക്ഷ്വറി ടാസ്കിലൂടെ സമ്പാദിച്ച കോയിനുകള്‍ നിധികാക്കുന്ന ഭൂതത്തെ പോലെ മത്സരാര്‍ത്ഥികള്‍ കൊണ്ടുനടക്കുകയാണ്. ഈ കോയിനുകളുടെ പേരില്‍ വന്‍ സംഘര്‍ഷങ്ങള്‍ വരെ ബിഗ് ബോസ് ഹൗസില്‍ നടക്കുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ വേറെ ലെവല്‍ ടാസ്കുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്. കുറച്ച് കാര്‍ഡുകള്‍ നല്‍കി അതില്‍ എഴുതിയിരിക്കുന്നത് നടപ്പിലാക്കാനായിരുന്നു ബിഗ് ബോസ്  ടാസ്ക്. രജിത് എടുത്ത കാര്‍ഡില്‍ ഒരാളെ സെലക്ട് ചെയ്യാനായിരുന്നു നിര്‍ദേശം. അയാളുടെ കയ്യിലുള്ള പകുതി പോയിന്‍റ് സ്വന്തം അക്കൗണ്ടിലേക്ക് വരുമെന്നതായിരുന്നു കാര്‍ഡില്‍ വ്യക്തമാക്കിയത്. ഈ ടാസ്കില്‍ രജിത് തെരഞ്ഞെടുത്ത് ഫുക്രുവിനെയായിരുന്നു. പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ഇത് രജിത് വായിച്ചത്. 

പിന്നാലെ ഫുക്രുവിന്‍റെ ഊഴമെത്തി. ഫുക്രുവിന്‍റെ കാര്‍ഡില്‍ ഉണ്ടായിരുന്നത് ആരെയാണോ തെരഞ്ഞെടുക്കുന്നത് അയാളുടെ കയ്യിലുള്ള കോയിനുകള്‍ പൂജ്യമായി മാറും എന്നതായിരുന്നു. ദൈവമുണ്ട് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഫുക്രു രജിത് കുമാറിനെ തെരഞ്ഞെടുത്തത്. ഏറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ കോയിന്‍ ടാസ്കിനെ രസകരമായ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ബിഗ് ബോസ് ഇപ്പോള്‍. അതേസമയം ജസ്ലയുടെ കയ്യിലുള്ള മുഴുവന്‍ കോയിനുകള്‍ നഷ്ടമായതായും പ്രൊമോയില്‍ വ്യക്തമാകുന്നു.