34ാം ദിവസം വാരാന്ത്യത്തില്‍ വീണ്ടും ബിഗ് ബോസ് ഹൗസില്‍ മോഹന്‍ലാല്‍ എത്തി. സാധാരണ പോലെ ഓരോ കാര്യങ്ങളായി മത്സരാര്‍ത്ഥികളോട് ചോദിച്ചും, അവര്‍ പറയുന്നത് കേട്ടുമാണ് ഷോ മുന്നോട്ടുപോയത്. ചിലകാര്യങ്ങള്‍ മത്സരാര്‍ത്ഥികളെ ഓര്‍പ്പെടുത്തുകയും ചെയ്തു. ഇത്തവണ കൂടുതല്‍ കാര്യങ്ങളും സംസാരിച്ചത് മഞ്ജുവിനോടും രജിത്തിനോടുമായിരുന്നു. 

പരസ്പരം അടികൂടുന്നതൊക്കെ നല്ലതാണ് പക്ഷെ, എല്ലാം ജനങ്ങള്‍ കാണുന്നുണ്ടെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ തുടങ്ങിയത്. പോയിന്‍റ് കിട്ടിയില്ലെങ്കിലും ഞാന്‍ പറയാനുള്ളത് പറഞ്ഞു എന്ന് ആരോ പറയുന്നത് കേട്ടു എന്ന് മോഹന്‍ലാല്‍ ചോദിച്ചു. എന്നാല്‍ എന്തൊക്കെയാണ് പറഞ്ഞത് ആര്‍ക്കും ഓര്‍മയില്ലെന്ന് ഷാജിയും മഞ്ജുവും പറഞ്ഞു. അങ്ങനെ പറഞ്ഞത് മഞ്ജു തന്നെയാണെന്ന് ഇത്തിരി കുടപ്പിച്ച് മോഹന്‍ലാല്‍ പറഞ്ഞു. 

സഭ്യത എന്നൊരു വാക്കുണ്ട്, അത് അറിയാന്‍ സെന്‍സ് വേണം സെന്‍സ് വേണം, സെന്‍സിബിലിറ്റി വേണം, സെന്‍സിറ്റിവിറ്റി വേണം. എന്നായിരുന്നു  മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ തനിക്ക് ഓര്‍മയില്ലെന്ന് മഞ്ജു പറഞ്ഞു. ഇത് കേട്ട മോഹന്‍ലാല്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് പ്രതികരിച്ചത്. ഓര്‍മയില്ലെങ്കില്‍ മറ്റുള്ളവരോട് ചോദിക്കണം , ഞാനെന്താ തമാശ പറയാണോ? ആര്‍ക്കും ഓര്‍മയില്‍ ഇല്ലെങ്കില്‍ ഞാന്‍ തന്നെ പറയാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തന്നെ സംഭവം ഓര്‍മപ്പെടുത്തി. എന്നാല്‍ എന്താണ് പറഞ്ഞതെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയില്ല. 

അങ്ങനെ പറഞ്ഞിരുന്നോ എന്ന് രജിത്തിനോട് മോഹന്‍ലാല്‍ ചോദിച്ചു. പറഞ്ഞിരുന്നുവെന്ന് രജിത്ത് മറുപടിയും നല്‍കി.മനസിന് കുഷ്ഠരോഗമാണെന്ന് മഞ്ജു പറഞ്ഞുവെന്ന് രജിത് പറഞ്ഞു. അങ്ങനെ പറയാന്‍ പാടില്ലെന്നും എന്തുകൊണ്ടാണ് അത്തരം കാര്യങ്ങള്‍ മാത്രം മറന്നുപോകുന്നതെന്നും മോഹന്‍ലാല്‍ ചോദിച്ചു. അതല്ല അങ്ങനെയൊരു കാര്യം ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞ മഞ്ജു ഇനി ഇത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്നും പറഞ്ഞു. രജിത് ആ കാര്യം കേട്ടിട്ടും വലിയ കാര്യമായി എടുക്കാതെ മാന്യമായാണ് ഇടപെട്ടതെന്നും മോഹന്‍ലാല്‍ പറഞ്ഞു.