ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ  റേഡിയോ താരം രഘു.


ഏഷ്യാനെറ്റില്‍ പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന ബിഗ് ബോസ് വീണ്ടും. മോഹന്‍ലാല്‍ തന്നെയാണ് ഇത്തവണയും വീണ്ടും ബിഗ് ബോസിനൊപ്പമുള്ളത്. ആരൊക്കെയാകും മത്സരാര്‍ഥികള്‍ എന്നായിരുന്നു പ്രേക്ഷകര്‍ക്ക് അറിയേണ്ടിയിരുന്നു. ഇതാ ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്നു. മലയാളികള്‍ ഇഷ്ടത്തോടെ കേട്ട ആര്‍ജെ രഘുവും ബിഗ് ബോസ്സില്‍ മത്സരിക്കാന്‍ ഇത്തവണയുണ്ട്.

മലയാളത്തിലെ സ്വകാര്യമേഖലയിലെ ആദ്യത്തെ റേഡിയോ ജോക്കിമാരില്‍ ഒരാളാണ് ആര്‍ ജെ രഘു. റേഡിയോ മാംഗോയിലൂടെ മലയാളികള്‍ സ്‌നേഹത്തോടെ കേട്ട ശബ്ദത്തിന്റെ ഉടമ. മോര്‍ണിംഗ് ഷോകളുടെ ഉസ്താദ്. റേഡിയോയില്‍ കോഴിക്കോടന്‍ ചിരിയുടെ തമ്പുരാന്‍- അങ്ങനെ വിശേഷണങ്ങളുമായാണ് ആര്‍ ജെ രഘു ബിഗ് ബോസ്സിന് എത്തുന്നത്.

പ്രേക്ഷകര്‍ ഇഷ്‍ടത്തോടെ കേട്ട ആര്‍ ജെ രഘുവിനെ ബിഗ് ബോസ്സില്‍ നേരിട്ട് കാണുകയാണ്. ചിരി നമ്പറുകളും ചിന്തകളും ആര്‍ ജെ രഘു പുറത്തെടുക്കും. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാകാന്‍ മത്സരിക്കും. ബിഗ് ബോസ്സില്‍ ആര്‍ ജെ രഘു എങ്ങനെയാകും.

റേഡിയോ ജോക്കിയില്‍ നിന്ന് റിയാലിറ്റി ഷോയിലേക്ക് എത്തുമ്പോള്‍ ആര്‍ ജെ രഘു പോരാടേണ്ടത് മറ്റ് മേഖലകളില്‍ പ്രശസ്തരായ ഒരുപാട് പേരോടാണ്. സിനിമ, മോഡലിംഗ് മേഖലകളില്‍ പ്രശസ്തരായവരോട് ഏറ്റുമുട്ടുമ്പോള്‍ തന്റെ സംസാരപാടം തന്നെയാണ് ആര്‍ജെ രഘുവിന് തുണ.

മോഹന്‍ലാലുമൊത്തുള്ള രഘുവിന്റെ സംഭാഷണങ്ങളും പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെടും എന്ന് തീര്‍ച്ച.