ആഴ്ചാവസാനം എത്തിയ മോഹന്‍ലാല്‍ ബിഗ് ബോസിനകത്തേക്ക് എത്തുന്നതിന് മുമ്പ് കുറച്ചുനേരത്തെ വീട്ടിനകത്തെ വിശേഷങ്ങള്‍ കാണാമെന്ന് പറഞ്ഞ് അകത്തെ ദൃശ്യങ്ങള്‍ കാണിച്ചുതുടങ്ങി. എന്നത്തേയും പോലെയായിരുന്നില്ല അവിടത്തെ കാഴ്ചകള്‍. 

വീണയുമായി രജിത് കുമാര്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. തനിക്ക് പ്രഷര്‍ കൂടാന്‍ കാരണം ഇവിടത്തെ സാഹചര്യമാണെന്ന് രജിത് പറഞ്ഞു. എപ്പോഴും എന്തും സംഭവിക്കാവുന്ന ഇവിടെ നില്‍ക്കുമ്പോള്‍ ഞാന്‍ കൂടുതല്‍ കോണ്‍ഷ്യസാകുന്നതാണ് എന്‍റെ പ്രഷര്‍ കൂട്ടുന്നതെന്നാണ് രജിത് പറഞ്ഞത്. ഇടയ്ക്ക് ആര്യയെ കുറിച്ച് പറഞ്ഞ കാര്യങ്ങളിലും രജിത് ആര്യയോട് മറുപടി നല്‍കി. 

എന്നാല്‍ ആര്യ വളരെ ശാന്തമായി രജിത്തിനോട് സംസാരിച്ചു. കുടുംബത്തില്‍ മറ്റെല്ലാവരെയും പോലെ തന്നെയാണ് താന്‍ എല്ലാവരെയും കാണുന്നത് എന്ന് ആര്യ പറഞ്ഞു. രജിത്തേട്ടന്‍ കംഫേര്‍ട്ട് സോണിലാണെന്നും. അതില്‍ നിന്ന് പുറത്തുവരാന്‍ കഴിയാത്തതാണ് പ്രശ്നമെന്നും ആര്യ പറഞ്ഞു. എന്നാല്‍ താന്‍ തീക്കൊള്ളികൊണ് അടികൊണ്ടാല്‍ മിന്നാംമിന്നിയെ കണ്ടാലും പേടിക്കുമെന്നായിരുന്നു രജിത്തിന്‍റെ മറുപടി. 

എന്നാല്‍ ബിഗ് ബോസ് വീട്ടിലെ രണ്ടു ഗ്രൂപ്പുകളില്‍ സമവായത്തിന് വഴി തെളിയുകയാണോ എന്നതാണ് പുതിയ ചോദ്യം. എല്ലാം കഴിഞ്ഞ് തനിച്ച് സംസാരിക്കുന്ന രജിത് വീണ വളരെ ക്രൂക്കഡ് ചിന്തയോടെയാണ് സംസാരിക്കുന്നതെന്നു പാവമാണെന്നാണ് ആദ്യം കരുതിയതെന്നും പറഞ്ഞു. തിളച്ചവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്നായിരുന്നു അപ്പോഴും രജിത് പറഞ്ഞത്. ആദ്യം മുതല്‍ തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടാണ് അവരോടൊപ്പം കൂടാന്‍ കഴിയാതെ പോയതെന്നായിരുന്നു വാദത്തിന്‍റെ ചുരുക്കം. എല്ലാം കഴിഞ്ഞ് അവിടെ രണ്ട് കുടുംബങ്ങളുണ്ടെങ്കില്‍ അതില്‍ സമവായം ഉണ്ടാകുമോ എന്നതടക്കമുള്ള ചര്‍ച്ചകളാണ് അവിടെ നടക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.  മഞ്ഞുരുകുമോ എന്ന് വരും എപ്പിസോഡുകള്‍ കാത്തിരുന്നു തന്നെ കാണാം.