മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മത്സരാര്‍ഥികളുടെ പ്രകടനംകൊണ്ട് ശ്രദ്ധ നേടുകയാണ്. അതേസമയം അസുഖബാധിതരായി ചിലര്‍ക്ക് പുറത്തുപോകേണ്ടി വരുന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ഇണക്കങ്ങളും പിണക്കങ്ങളുമായി ബിഗ് ബോസ് സജീവമാകാൻ ശ്രമിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം നാല് പേര്‍ അസുഖ ബാധയെ തുടര്‍ന്ന് സ്വന്തം വീടുകളിലേക്ക് പോയിരുന്നു. ഇന്ന് രണ്ടുപേരെ കൂടി ചികിത്സയ്‍ക്കായി വിളിപ്പിച്ചു.

ദയ അശ്വതിക്കാണ് ആദ്യം കണ്ണിന് അസുഖം പിടിച്ചത്. ബിഗ് ബോസ് വിളിപ്പിച്ചതിനെ തുടര്‍ന്ന് ദയാ അശ്വതി ചികിത്സയ്‍ക്കായി പോവുകയും ചെയ്‍തു. തനിക്ക് കിട്ടിയ നാണയത്തിന്റെ മാതൃകകള്‍ ഫുക്രുവിനെ എല്‍പ്പിച്ചാണ് ദയ അശ്വതി പോയത്. തുടര്‍ന്ന് എലീനയ്‍ക്കും കണ്ണിന് അസുഖം പിടിച്ചു. എലീനയെയും ബിഗ് ബോസ് ചികിത്സയ്‍ക്കായി വിളിപ്പിച്ചു. ഇപ്പോള്‍ മൊത്തം ആറുപേരാണ് കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്‍ക്കായി പോയിരിക്കുന്നത്. ഇവരുടെ തിരിച്ചുവരവ് എന്നായിരിക്കും എന്ന കാര്യത്തിലാണ് ആരാധകര്‍ ആശങ്കയിലുള്ളത്. പവൻ മാത്രമായിരുന്നു ചികിത്സ കഴിഞ്ഞ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയത്.