മിനിസ്‌ക്രീനിലൂടെ സുപരിചിതയായ എലീന പടിക്കല്‍ അവതാരക എന്ന നിലയിലും പ്രശസ്തയാണ്. 

പതിനേഴ് മത്സരാര്‍ഥികളില്‍ ബിഗ് ബോസ് ആദ്യമായി കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത് എലീന പടിക്കലിനെയാണ്. ചെറിയ കുശലാന്വേഷണത്തിന് ശേഷം എലീനയെ ഒരു ഉത്തരവാദിത്തം ഏല്‍പ്പിക്കുകയായിരുന്നു ബിഗ് ബോസ്. ബിഗ് ബോസ് ഹൗസിലെ ആദ്യ ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗരേഖ മറ്റ് മത്സരാര്‍ഥികളെ വായിച്ചുകേള്‍പ്പിക്കുക എന്നതായിരുന്നു എലീനയ്ക്ക് ലഭിച്ച നിര്‍ദേശം.

മിനിസ്‌ക്രീനിലൂടെ സുപരിചിതയായ എലീന പടിക്കല്‍ അവതാരക എന്ന നിലയിലും പ്രശസ്തയാണ്. ഏഷ്യാനെറ്റ് അടക്കമുള്ള ചാനലുകളിലൂടെയാണ് അവര്‍ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. ജനപ്രിയ നടിക്കുള്ള 2017ലെ ഏഷ്യാനെറ്റ് ടെലിവിഷന്‍ പുരസ്‌കാരം, മികച്ച സീരിയല്‍ നടിക്കുള്ള തിക്കുറിശ്ശി പുരസ്‌കാരം, മികച്ച അവതാരകയ്ക്കുള്ള അറ്റ്‌ലസ് ടെലിവിഷന്‍ പുരസ്‌കാരം എന്നിവയും ഇവര്‍ നേടിയിട്ടുണ്ട്.