വലിയ പ്രതിയോഗിയെയും നിസാര പ്രതിയോഗിയെയും തെരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നല്‍കിയ ടാസ്ക്. അതിനായി കുറച്ച് പഴങ്ങള്‍ നല്‍കി. പഴം ആര്‍ക്ക് നല്‍കണമെന്ന് ഓരോരുത്തരും പറയണം. അവരെയാണ് പറയുന്നയാള്‍ വലിയ പ്രതിയോഗിയായി കാണുന്നത്. ശേഷം തൊലി മറ്റൊരാള്‍ക്ക് കൊടുക്കണം. അവരെയാണ് ആ ആള്‍ ഏറ്റവും നിസാര പ്രതിയോഗിയായി കാണുന്നത്.

രസകരമായ ഗെയിമില്‍ ഏറ്റവും കൂടുതല്‍ പഴങ്ങള്‍ തിന്നത് ഫുക്രുവായിരുന്നു. ഫുക്രുവിനെയാണ് കൂടുതല്‍ പേരും വലിയ പ്രതിയോഗിയായി കാണുന്നത്. വീണയും ആര്യയും മഞ്ജുവുമെല്ലാം പ്രതിയോഗിയായി തെരഞ്ഞെടുത്തത് ഫുക്രുവിനെ. ഫുക്രു അവനായി തന്നെ നല്ല വ്യക്തത്വമായി നില്‍ക്കുകയും എന്നാല്‍ ഗെയിമിനായി ഏതറ്റം വരെയും പോകുന്ന സൂത്രശാലിയാണെന്നും ആര്യ പറഞ്ഞു. മഞ്ജുവും സമാന അഭിപ്രായമായിരുന്നു പറഞ്ഞത്.

അഞ്ച് പഴത്തൊലികള്‍ വാങ്ങിക്കൂട്ടിയ ദയയെയാണ് നിസാര കളിക്കാരിയായി മത്സരാര്‍ത്ഥികള്‍ കണ്ടെത്തിയത്. പ്രദീപ്, മഞ്ജു, വീണ, എലീന, ഷാജി എന്നിവര്‍ ദയയക്ക് പഴത്തൊലി നല്‍കി. ആര്യക്കും രജിത്തിനും ഷാജിക്കും രണ്ടു വീതം പഴങ്ങള്‍ ലഭിച്ചു. ദയയും സൂരജുമാണ് രജിത്തിനെ മികച്ച പ്രതിയോഗിയായി കണ്ടത്. എലീനയും ജസ്ലയും ആര്യയെയും പ്രദീപും ഫുക്രുവും ഷാജിയെയും മികച്ച എതിരാളിയായി തെരഞ്ഞെടുത്തു.