ബിഗ് ബോസ് ഹൗസില്‍ ഏറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ദിവസമായിരുന്നു ഇന്നലെ. കോയിന്‍ സ്വന്തമാക്കാനുള്ള ടാസ്കിന് പിന്നാലെയുണ്ടായ മോഷണവും സംഘര്‍ഷവും എല്ലാം ബിഗ് ബോസ് ഹൗസില്‍ തുടരുകയാണ്. പ്രശ്നങ്ങള്‍ കയ്യാങ്കളിയിലേക്കെത്തുന്നത് പതിവാവുകയാണ് ബിഗ് ബോസ് ഹൗസില്‍. രജിത് കുമാറും ഫുക്രുവും തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയിലേക്കെത്തുന്നു.

പ്രൊമോയില്‍ കാണുന്നത് പ്രകാരം. പുറത്തുനിന്ന് അകത്തേക്ക് വരുന്ന മത്സരാര്‍ത്ഥികളെയാണ് കാണുന്നത്. ആദ്യമായി എത്തിയ ഫുക്രു ഡോറില്‍ പിടിച്ച് നിന്നുകൊണ്ട് പാട്ടുപാടുകയാണ്. എന്നാല്‍ പിന്നാലെയെത്തിയ രജിത് ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഫുക്രു ബലമായി പിടിച്ചതിനാല്‍ രജിത്തും ബലം പ്രയോഗിക്കുന്നു. 

കൂടുതല്‍ ബലത്തില്‍ രജിത് ഡോര്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ ഫുക്രു രജിത് കുമാറിനെ തട്ടിമാറ്റുന്നു. തുടര്‍ന്ന് തിനിക്ക് അകത്ത് കയറണ്ടേയെന്ന് ചോദിച്ച് രജിത് കുമാര്‍ പരസ്പരം തര്‍ക്കിക്കുകയാണ്. ഇതിനിടയില്‍ ഫുക്രു രജിത്തിനെ നെഞ്ചില്‍ കയറിപ്പിടിക്കുകയും തള്ളുകയും ചെയ്യുന്നുണ്ട്. അതിനിടയില്‍ രജിതും തിരിച്ച് തള്ളുന്നത് പ്രൊമോയില്‍ കാണാം.

ഡോര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വലിയ കയ്യാങ്കളിയിലേക്ക് എത്തിച്ചതെന്നാണ് പ്രൊമോ നല്‍കുന്ന സൂചന. ലക്ഷ്വറി ടാസ്കിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളുടെ ബാക്കിപത്രമാകും ഫുക്രുവും രജിത്തും തമ്മിലുള്ള കയ്യാങ്കളിയും എന്നുതന്നെ വേണം കരുതാന്‍.

രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ്, പവനും രജിത്തും ഒരു ഗ്രൂപ്പും, ബാക്കിയുള്ളവര്‍ മറ്റൊരു ഗ്രൂപ്പുമായാണ് മാറിയിരിക്കുന്നത്. പ്രൊമോയില്‍ കാണുന്നത് പ്രകാരമാണെങ്കില്‍, നേരത്തെ സുജോയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ബിഗ് ബോസിന്‍റെ പുതിയ വിഷയത്തിലെ നടപടി എന്തായിരിക്കും എന്നതാവും പുതിയ എപ്പിസോഡിന്‍റെ ആകാംക്ഷ.