ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആറാം ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റ് തയ്യാറായി. മുഴുവന്‍ മത്സരാര്‍ഥികളുടെയും നാമദിര്‍ദേശത്തിന് ശേഷം എട്ട് പേരെയാണ് ബിഗ് ബോസ് എലിമിനേഷന്‍ ലിസ്റ്റിലേക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍പ് സ്വയം സ്ഥാനം നിര്‍ണയിക്കാനുള്ള ടാസ്‌കിലെ ആദ്യ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് 'നോമിനേഷന്‍ ഫ്രീ കാര്‍ഡ്' നല്‍കിയിരുന്നു. ഇതുപയോഗിച്ച് ഒരാള്‍ ലിസ്റ്റില്‍ നിന്ന് പുറത്തുകടന്നു. ബാക്കിയുള്ള ഏഴ് പേര്‍ ഇത്തവണത്തെ ലിസ്റ്റില്‍ ഇടംപിടിച്ചു. ഇവര്‍ക്കാണ് പ്രേക്ഷകര്‍ വോട്ട് ചെയ്യേണ്ടത്. നിലവിലെ ക്യാപ്റ്റന്‍ പാഷാണം ഷാജിയെയും കണ്ണിനസുഖമായതിനാല്‍ ഹൗസിന് പുറത്ത് കഴിയുന്ന അഞ്ച് പേരെയും നോമിനേറ്റ് ചെയ്യാന്‍ പാടില്ലെന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. 

ഓരോരുത്തരുടെയും നോമിനേഷന്‍ ഇത്തരത്തിലായിരുന്നു

ദയ അശ്വതി- മഞ്ജു പത്രോസ്, പ്രദീപ് ചന്ദ്രന്‍

പ്രദീപ് ചന്ദ്രന്‍- ദയ അശ്വതി, രജിത് കുമാര്‍

ജസ്ല മാടശ്ശേരി- രജിത് കുമാര്‍, ദയ അശ്വതി

മഞ്ജു പത്രോസ്- രജിത് കുമാര്‍, ദയ അശ്വതി

ആര്‍ ജെ സൂരജ്- ആര്യ, വീണ നായര്‍

എലീന പടിക്കല്‍- രജിത് കുമാര്‍, ദയ അശ്വതി

ആര്യ- ദയ അശ്വതി, രജിത് കുമാര്‍

ഫുക്രു- ജസ്ല മാടശ്ശേരി, രജിത് കുമാര്‍

രജിത് കുമാര്‍- വീണ നായര്‍, മഞ്ജു പത്രോസ്

വീണ നായര്‍- ദയ അശ്വതി, ആര്‍ ജെ സൂരജ്

പാഷാണം ഷാജി- രജിത് കുമാര്‍, ജസ്ല മാടശ്ശേരി

 

ഓരോ വോട്ടുകള്‍ വീതം കിട്ടയവരെയും ബിഗ് ബോസ് എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എന്നതാണ് ഈയാഴ്ചത്തെ പ്രത്യേകത. ഇതനുസരിച്ച് രജിത് കുമാര്‍, ദയ അശ്വതി, ജസ്ല മാടശ്ശേരി, മഞ്ജു പത്രോസ്, വീണ നായര്‍, പ്രദീപ് ചന്ദ്രന്‍, ആര്യ, ആര്‍ ജെ സൂരജ് എന്നിവര്‍ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചതായി ബിഗ് ബോസ് പ്രഖ്യാപിച്ചു. പിന്നീട് ഇതില്‍ രണ്ടുപേരോട് നോമിനേഷന്‍ ഫ്രീ കാര്‍ഡ് ഉപയോഗിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ബിഗ് ബോസ് ചോദിക്കുകയായിരുന്നു. ജസ്ലയോടും ആര്യയോടുമാണ് ബിഗ് ബോസ് ഇക്കാര്യം ചോദിച്ചത്. ജസ്ല അത് ഉപയോഗിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ ആര്യ അത് വേണ്ടെന്നും പറഞ്ഞു. ഇതോടെ ജസ്ലയെ എലിമിനേഷന്‍ ലിസ്റ്റില്‍നിന്ന് ബിഗ് ബോസ് സ്വതന്ത്രയാക്കി. ആര്യ അതില്‍ തുടരുകയും ചെയ്തു. 

എലിമിനേഷന്‍ ലിസ്റ്റിലുള്ള ഓരോരുത്തര്‍ക്കും ലഭിച്ച വോട്ടുകള്‍

രജിത് കുമാര്‍- 7

ദയ അശ്വതി- 6

മഞ്ജു പത്രോസ്- 2

വീണ നായര്‍- 2

ജസ്ല മാടശ്ശേരി- 2

പ്രദീപ് ചന്ദ്രന്‍- 1

ആര്യ- 1

ആര്‍ ജെ സൂരജ്- 1