മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ്സില്‍ മത്സരം സജീവമാകുകയാണ്. ഓരോ മത്സരാര്‍ഥിയും അവരവരുടെ കഴിവുകള്‍ പുറത്തെടുക്കാൻ ശ്രമിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും ഒരുപോലെയുണ്ടാകുന്നു. അതിനിടയിലാണ് ഇന്ന് ബിഗ് ബോസ് എവിക്ഷൻ (പുറത്താക്കല്‍) പ്രക്രിയയും പ്രഖ്യാപിക്കുന്നത്. റിയാലിറ്റി ഷോയില്‍ നിന്ന്  പുറത്തുപോകേണ്ട രണ്ടു പേരുകള്‍ നിര്‍ദ്ദേശിക്കാനാണ് ഇന്ന് ബിഗ് ബോസ്സ് ആവശ്യപ്പെട്ടത്.

ആദ്യത്തെ ഊഴം  രജനി ചാണ്ടിയുടെതായിരുന്നു. രാജിനി ചാണ്ടി ആദ്യം പറഞ്ഞത് സ്വന്തം പേരു തന്നെയായിരുന്നു. ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങള്‍ നടക്കുന്നത് എന്നായിരുന്നു  പറഞ്ഞ കാരണം. എന്നാല്‍ പിന്നീട് നോമിനേഷൻ പ്രക്രിയയിലേക്ക് ആരൊയൊക്കെ ഉള്‍പ്പെടുത്തണം എന്ന് രാജിനി ചാണ്ടി വ്യക്തമായി പറഞ്ഞു. ഡോ. രജിത് കുമാറും സോമദാസും ആയിരുന്നു അവര്‍. ഡോ. രജിത് കുമാറിന് സ്‍ത്രീകളെ ബഹുമാനിക്കാൻ അറിയില്ല. മോശം വാക്കുകള്‍ ഉപയോഗിക്കുന്നുവെന്നും പറഞ്ഞു. അതേസമയം സോമദാസ് എപ്പോഴും ദു:ഖിതനാണ് എന്നും രാജിനി ചാണ്ടി പറഞ്ഞു. പലരും രജിത് കുമാറിന്റെ സ്വഭാവത്തെയും സംസാരരീതികളെയും വിമര്‍ശിച്ചാണ് പുറത്തുപോകാൻ നാമനിര്‍ദ്ദേശം ചെയ്‍തത്. സോമദാസ് എപ്പോഴും ഒറ്റയ്‍ക്കിരിക്കുന്നു. വിഷമത്തിലാണ്. എവിടെയോ എന്ന പോലെയാണ് എന്നാണ് എലീന പറഞ്ഞത്. അതേസമയം തെസ്‍നി ഖാൻ ഫേയ്‍ക്ക് ആണെന്നു തോന്നുന്നതായും എലീന പറഞ്ഞു.

 രഘു, സോമദാസിനെയും എലീന പടിക്കലിനെയും നോമിനേറ്റ് ചെയ്‍തു. ആര്യ, സോമദാസിനെയും രജിത് കുമാറിനെയുമാണ് നോമിനേറ്റ് ചെയ്‍തത്. വീണ, രജിത് കുമാറിനെയും സുജോ മാത്യുവിനെയും നോമിനേറ്റ് ചെയ്‍തു.  മഞ്ജു പത്രോസ്, രജിത് കുമാറിനെയും എലീന പടിക്കലിനെയും നോമിനേറ്റ് ചെയ്‍തു. പരീക്കുട്ടി, രാജിനി ചാണ്ടിയെയും എലീന പടിക്കലിനെയമാണ്  നോമിനേറ്റ് ചെയ്‍തത്. തെസ്‍നി ഖാൻ, രാജിനി ചാണ്ടിയെയും സുജോ മാത്യുവിനെയും നോമിനേറ്റ് ചെയ്‍തു. ബോഡി കാണിച്ച് ഭക്ഷണം മാത്രം കഴിച്ചിട്ട് ബിഗ് ബോസ്സില്‍ കാര്യമില്ലല്ലോ എന്നാണ് സുജോ മാത്യുവിനെ ഉദ്ദേശിച്ചത് തെസ്‍നി ഖാൻ പറഞ്ഞത്. രജിത് കുമാര്‍ നോമിനേറ്റ് ചെയ്‍തത്  സുരേഷിനെയും മഞ്ജു പത്രോസിനെയുമാണ്.

പ്രദീപ് ചന്ദ്രൻ, രജിത് കുമാറിനെയും അലസാൻഡ്രയെയും നോമിനേറ്റ് ചെയ്‍തപ്പോള്‍ ഫുക്രു നോമിനേറ്റ് ചെയ്‍തത് എലീന പടിക്കലിനെയും രാജിനി ചാണ്ടിയേയുമാണ്.  രേഷ്‍മ, രാജിനി ചാണ്ടിയെയും സോമദാസിനെയും നോമിനേറ്റ് ചെയ്‍തു. സോമദാസ് രാജിനി ചാണ്ടിയെയും അലസാൻഡ്രയെയും നോമിനേറ്റ് ചെയ്‍തു. സുജോ രജിത് കുമാറിനെയും സോമദാസിനെയും നോമിനേറ്റ് ചെയ്‍തു. സുരേഷ് കൃഷ്‍ണൻ രേഷ്‍മയെയും സോമദാസിനെയും നോമിനേറ്റ് ചെയ്‍തു. പാഷാണം ഷാജി സുജോ മാത്യുവിനെയും രജിത് കുമാറിനെയും നോമിനേറ്റ് ചെയ്‍തു.

രജിത് കുമാറിനെതിരെ 7, സോമദാസിനെതിരെ 8, രാജിനി ചാണ്ടിക്കെതിരെ 6, എലീനയ്‍ക്കെതിരെ 4, സുജോക്കെതിരെ 3, അലക്സാഡ്രക്കെതിരെ 2 എന്നിങ്ങനെയാണ് നാമനിര്‍ദ്ദേശം ഉണ്ടായത്. എല്ലാവരും നാമനിര്‍ദ്ദേശം ചെയ്‍തതിനു ശേഷം ബിഗ് ബോസ് തന്നെ എവിക്ഷൻ പട്ടികയില്‍ ഉള്‍പ്പെട്ടവരെ പ്രഖ്യാപിച്ചു. രജിത് കുമാര്‍, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു, എലീന പടിക്കല്‍, അലസാൻഡ്ര എന്നിവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.