ബിഗ് ബോസ് അതിന്റെ ആകാംക്ഷ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് ഓരോ ദിവസവും കടന്നുപോകുന്നത്. ഓരോ മത്സരാര്‍ഥികളുടെയും അവിചാരിതമായ നീക്കങ്ങള്‍ തന്നെയാണ് പ്രേക്ഷകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നത്. അതിനിടയില്‍ ചിലര്‍ ബിഗ് ബോസ്സില്‍ നിന്ന് പോകുകയും ജെസ്‍ല മാടശ്ശേരിയും ദയ അശ്വതിയും വരികയും ചെയ്‍തു. ഇത്തവണത്തെ എവിക്ഷനില്‍ നാമനിര്‍ദ്ദേശം ചെയ്യാൻ ജെസ്‍ല മാടശ്ശേരിക്കും ദയ അശ്വതിക്കും അവസരവുമുണ്ടായിരുന്നില്ല. ഇന്നത്തെ എവിക്ഷൻ ഘട്ടത്തില്‍ നിര്‍ണ്ണായക നീക്കങ്ങളാണ് ഓരോ മത്സരാര്‍ഥികളില്‍ നിന്നുമുണ്ടായത്.

ബിഗ് ബോസ്സില്‍ തുടരാൻ അര്‍ഹതയില്ലാത്തവരുടെ പേരുകള്‍ പറയാനാണ് ആവശ്യപ്പെട്ടത്. എലീന തെസ്‍നി ഖാനെയും വീണയെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. രഘു വീണയെയും പ്രദീപ് ചന്ദ്രനെയും നാമനിര്‍ദ്ദേശം ചെയ്‍തു. ആര്യ നാമനിര്‍ദ്ദേശം ചെയ്‍തത് രജിത് കുമാറിനെയും രഘുവിനെയും ആണ്. പാഷാണം ഷാജി രഘുവിനെയും അലസാൻഡ്രയെയും നോമിനേറ്റ് ചെയ്‍തു. വീണ രഘുവിനെയും സുജോയെയും നാമനിര്‍ദ്ദേശം ചെയ്‍തു. മഞ്ജു പത്രോസ് വീണയെയും രഘുവിനെയുമാണ് നാമനിര്‍ദ്ദേശം ചെയ്‍തത്. തെസ്‍നി ഖാൻ വീണയെയും ആര്യയെയും നാമനിര്‍ദ്ദേശം ചെയ്‍തു. രജിത് കുമാര്‍ ആര്യയെയും പാഷാണം ഷാജിയെയും നാമനിര്‍ദ്ദേശം ചെയ്‍തു. പ്രദീപ് ചന്ദ്രൻ രജിത് കുമാറിനെയും തെസ്‍നി ഖാനെയും നാമനിര്‍ദ്ദേശം ചെയ്‍തു. രേഷ്‍മ തെസ്‍നി ഖാനെയും വീണയെയും നാമനിര്‍ദ്ദേശം ചെയ്‍തു. അലസാൻഡ്ര പ്രദീപ് ചന്ദ്രനെയും വീണയെയും നാമനിര്‍ദ്ദേശം ചെയ്‍തു.  സുജോ വീണയെയും പ്രദീപ് ചന്ദ്രനെയും നാമനിര്‍ദ്ദേശം ചെയ്‍തു. ഫുക്രു വീണയെയും ആര്യയെയും നാമനിര്‍ദ്ദേശം ചെയ്‍തു. പ്രദീപ് ചന്ദ്രൻ ക്യാപ്റ്റൻസിയിലെ പാളിച്ചകളാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെടാൻ കാരണമായി പലരും പറഞ്ഞത്. അതേസമയം രഘു തന്ത്രങ്ങള്‍ മെനയുന്നുവെന്നും മാറിനിന്ന് ഓരോരുത്തരെയും കുറിച്ചു പറയുന്നുവെന്നും നാമനിര്‍ദ്ദേശം ചെയ്‍തവര്‍ പറഞ്ഞു. വീണയും ആര്യയും ചരടുവലിക്കുന്നുവെന്നും ചിലര്‍ പറഞ്ഞു. രജിത് കുമാറിന്റെ പെരുമാറ്റം തന്നെയാണ് പതിവുപോലെ നാമനിര്‍ദ്ദേശം ചെയ്യപ്പെടാൻ കാരണമായി ഓരോരുത്തരും പറഞ്ഞത്. പക്ഷേ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുടെ പേരുകള്‍ ബിഗ് ബോസ് പറഞ്ഞപ്പോള്‍ മത്സരാര്‍ഥികള്‍ ഞെട്ടുകയായിരുന്നു. ഓരോരുത്തരും വിചാരിക്കാത്ത ആള്‍ക്കാരെ ആയിരുന്നു മറ്റൊരാള്‍ നാമനിര്‍ദ്ദേശം ചെയ്‍തത്.