ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നടക്കുന്നതെല്ലാം അപ്രതീക്ഷിതമായ കാര്യങ്ങളാണ്. മത്സരാര്‍ത്ഥികളും, അവരുടെ പോക്കും വരവും തെരഞ്ഞെടുപ്പുമെല്ലാം ഉദ്വേഗം നിറച്ചാണ്  ബിഗ് ബോസ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഇടയ്ക്ക് വിളിക്കാതെ കയറിവന്ന കണ്ണ് രോഗം ഷോ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് കരുതിയെങ്കിലും, അതും ഗെയിമിന്‍റെ മറ്റൊരു തലമായി മാറുന്നതായിരുന്നു പിന്നീട് കണ്ടത്.

ഇപ്പോഴിതാ ആറാം ആഴ്ച കഴിഞ്ഞ് ഏഴാം ആഴ്ചയിലേക്ക് കാലെടുത്തുവയ്ക്കുകായണ് ബിഗ് ബോസ്. മോഹന്‍ലാല്‍ എത്തിയ പുതിയ എപ്പിസോഡില്‍ ഏറെ കാര്യങ്ങള്‍ സംസാരിക്കുകയും വീട്ടിലെ രണ്ട് കുടുംബങ്ങളുണ്ടെന്നും അത് വേണ്ടെന്നുള്ള മുന്നറിയിപ്പു നല്‍കുകയും ഒക്കെ ചെയ്തു. ഇതിനെല്ലാം പിന്നാലെ വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ടെന്ന് പറഞ്ഞ്,  എവിക്ഷന്‍ പട്ടികയില്‍ പെട്ടവരെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങി. 

എവിക്ഷനില്‍ വന്ന ജസ്ല എവിക്ഷന്‍ ഫ്രീ സമ്മാനം ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്നു. ആര്യ അത് ഉപയോഗിക്കാതെ പ്രേക്ഷകരുടെ തീരുമാനത്തിനൊപ്പം പോകാമെന്ന് പറഞ്ഞ് എവിക്ഷന്‍ ഫ്രീ സമ്മാനം ഉപയോഗിച്ചതുമില്ല. പ്രേക്ഷകര്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പോകാമെന്ന് കരുതിയാണ് താന്‍ എവിക്ഷന്‍ ഉപയോഗിച്ചതെന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ ആര്യയെ മോഹന്‍ലാല്‍ അഭിനന്ദിക്കുകയും ചെയ്തു.

എവിക്ഷന്‍ ഘട്ടത്തില്‍ ഉള്‍പ്പെട്ടവരോട് എഴുന്നേറ്റ് നല്‍ക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ എവിക്ഷനില്‍ ബാക്കിയുള്ള ആര്യയും മഞ്ജു പത്രോസും സൂരജും വീണയും രജിത്തും പ്രദീപ് ചന്ദ്രനും എഴുന്നേറ്റ് നിന്നു. ഒരാളുടെ കാര്‍ഡ് ബോക്സ് മോഹന്‍ലാല്‍ തുറന്നു. അതില്‍ സേഫ് സോണ്‍ എന്ന് എഴുതിയിരുന്നു. അതോടെ വീണ സേഫ് സോണിലാണെന്നും വീണ വീട്ടില്‍ വേണമെന്നാണ് പ്രേക്ഷകര്‍ പറയുന്നതെന്ന് ലാല്‍ അറിയിച്ചു. സന്തോഷമായി എന്ന് വീണ മറുപടിയും നല്‍കി.

ഇപ്പോഴിതാ പുതിയ പ്രൊമോ വീഡിയോ എത്തിയിരിക്കുകയാണ്. എവിക്ഷന്‍ പ്രക്രിയയുടെ ഭാഗമായി നാല് പേരാണ് അവരവരുടെ ബോക്സിന് പിന്നില്‍ നില്‍ക്കുന്നത്. ആര്യ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. പ്രദീപും മഞ്ജുവും രജിത്തും സൂരജും മുന്നിലുള്ള പെട്ടിയുടെ അടപ്പ് തുറന്നപ്പോള്‍, സൂരജും രജിത് കുമാറും സേഫ് സോണിലെത്തി. പിന്നെ ബാക്കിയുള്ള മഞ്ജുവും പ്രദീപും ഡേഞ്ചറസ് സോണിലാണ്. 

ജയിലിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുന്ന ആര്യയേയും ജസ്‍ലയെയും വീഡിയോയില്‍ കാണാം. അങ്ങനെയെങ്കില്‍ ആര്യ എവിക്ഷനില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് തന്നെ പറയേണ്ടിവരും. എന്നാല്‍ പിന്നീട് കാണുന്ന ദൃശ്യങ്ങളാണ് ഏറെ ആകാംക്ഷ ഉണര്‍ത്തുന്നത്. ദൃശ്യങ്ങളില്‍ മഞ്ജുവിനെയും പ്രദീപിനെയും ഒരു റൂമിലിരുത്തി രണ്ട്  സ്ത്രീകള്‍ എത്തി കൂട്ടിക്കൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളില്‍. ഇവരില്‍ ആരാണ് പ്രേക്ഷകരുടെ തീരുമാന പ്രാകാരം പുറത്തുപോകുന്നതെന്നും, അതല്ലെങ്കില്‍ രണ്ടുപേരും പുറത്താകുമോ എന്നതുമാണ് ഏറെ ഉദ്വേഗം നിറിയ്ക്കുന്ന പ്രൊമോ വീഡിയോ നല്‍കുന്ന ആകാംക്ഷ.