ബിഗ് ബോസ് ഹൗസിലെ വാരാന്ത്യത്തില്‍ ഇന്ന് വീണ്ടും മോഹന്‍ലാല്‍ എത്തി. ഇന്നലെ ഏറെ കോലാഹലങ്ങളും ശാസനയും പൊട്ടിത്തെറിയുമൊക്കെയായിട്ടായിരുന്നു എപ്പിസോഡ് കടന്നുപോയത്. ഇന്നിപ്പോഴിതാ വീണ്ടും ഒരു പൊട്ടിത്തെറിക്കുള്ള ഗെയിമുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. 

ഓരോ മത്സരാര്‍ത്ഥിക്കും കരുത്തനായ പ്രതിയോഗി എന്ന് തോന്നുന്ന ആള്‍ക്ക് ചെറുപഴം നല്‍കാനും ഒന്നിനും കൊള്ളാതെ, ഒരു പഴത്തൊലിയോളമേ ഉള്ളൂ എന്ന് തോന്നുന്നവര്‍ക്ക് തൊലിയും കൊടുക്കാനായിരുന്നു മോഹന്‍ലാല്‍ നിര്‍ദേശിച്ചത്. അതിനുള്ള കാരണവും പറയണം. അങ്ങനെ കടുത്ത പ്രതിയഗിയായും മോശം മത്സരാര്‍ത്ഥിയായും ഓരോരുത്തരും ഓരോരുത്തരെ തെരഞ്ഞെടുത്തു.  

കടുത്ത പ്രതിയോഗിയായി  ജസ്ല തെരഞ്ഞെടുത്തത് ആര്യയെയും മോശം പ്ലെയറായി രജിത് കുമാറിനെയുമായിരുന്നു. ആര്യക്ക് പഴവും രജിത് കുമാറിന് പഴത്തൊലിയും ജസ്ല നല്‍കി. ഏറ്റവും നല്ല പ്രതിയോഗിയായി ആര്യയെ തെരഞ്ഞെടുത്തത് നല്ല  ഗെയിം കളിക്കുന്നതുകൊണ്ടാണെന്ന് ജസ്ല പറഞ്ഞു.

എന്തുകൊണ്ട് രജിത് മോശമാണെന്നും ജസ്ല പറഞ്ഞു. ഫേക്ക് ആണ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കില്ല. പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ചോദിക്കുമ്പോള്‍ ചോദ്യം ചെയ്ത ആളാണ് പറഞ്ഞതെന്ന് വരുത്തിത്തീര്‍ക്കും. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കില്ല. കൃത്യമായ നിലപാടില്ല. ഇതൊരു വീട്ടില്‍ നിന്നുപോകുമ്പോഴും സൊസൈറ്റിയുടെ മുന്നിലും രണ്ട് നിലപാടാണ്. ഒരു പഴത്തൊലിയുടെ വിലയേ കല്‍പ്പിക്കുന്നുള്ളു? എന്ന മോഹന്‍ലാലിന്‍ ചോദ്യത്തില്‍ ആദ്യം മനസിലായില്ലെങ്കിലും പിന്നീട് ആണെന്ന് ജസ്ല ഉറപ്പിച്ചു പറയുകയും ചെയ്തു.