Asianet News MalayalamAsianet News Malayalam

'അയാള്‍ക്ക് ആ കണ്ണുകൊണ്ടേ കാണാനാവൂ, അവിടെയുള്ള സ്ത്രീകളെ കുറിച്ച് എന്നോട് പറഞ്ഞത്..'; ജസ്‍ല പറയുന്നു

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ത്ഥിയായി എത്തിയതായിരുന്നു ജസ്‍ല മടശ്ശേരി ബിഗ് ബോസ് വീട്ടില്‍. ആദ്യ ഘട്ടം മുതല്‍ തന്നെ രജിത് കുമാറുമായുള്ള  അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴായി പുറത്തേക്ക് വന്നു. 

jazla madasseri about rajith kumars misogynistic attitude inside bigg boss
Author
Kerala, First Published Mar 4, 2020, 2:22 PM IST

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ മത്സരാര്‍ത്ഥിയായി എത്തിയതായിരുന്നു ജസ്‍ല മടശ്ശേരി ബിഗ് ബോസ് വീട്ടില്‍. ആദ്യ ഘട്ടം മുതല്‍ തന്നെ രജിത് കുമാറുമായുള്ള  അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴായി പുറത്തേക്ക് വന്നു. ഇടയ്ക്ക് അദ്ദേഹവുമായി സൗഹൃദത്തിലാവുകയും ചെയ്തു. എവിക്ഷനിലൂടെ സൂരജും ജസ്‍ലയ്ക്കൊപ്പം പുറത്തേക്ക് പോയിരുന്നു.  എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ രജിത് കുമാറിനെ ഒരിക്കലും മിസ് ചെയ്യില്ലെന്നായിരുന്നു ജസ്‍‍ല പഞ്ഞത്. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ജസ്‍ല പറഞ്ഞ പല കാര്യങ്ങളും രജിത്തിനെതിരെയായിരുന്നു. എന്തായിരുന്നു  രജിത്തുമായുള്ള പ്രശ്നമെന്ന് പുറത്തു വന്ന ശേഷം ജസ്‍ല സംസാരിക്കുന്നു.

എന്തുകൊണ്ടാണ് സൊസൈറ്റി ഇങ്ങനെ വിലയിരുത്തപ്പെടുന്നത്. ചില സമയത്ത് രജിത്തുമായി കൂട്ടുകൂടിയതിന് കാരണമുണ്ട്. മാഷിനോട് വഴക്കിടും പക്ഷെ പിന്നെയും  ആ വീടിനുള്ളില്‍ കാണാനുള്ളത് ആ മുഖങ്ങള്‍ മാത്രമാണ്. പുറത്തുനിന്ന് രജിത്ത് ഒറ്റപ്പെടുന്നു എന്നൊക്കെ കേട്ട് പോയിട്ട്, നമ്മളൊക്കെ പാട്ടൊക്കെ പാടുമ്പോള്‍ വാ മാഷേ കൂട്ടുകൂടാമെന്ന് പറഞ്ഞത് ഞാനാണ്. പലപ്പോഴും അയാളോട് കുടുംബത്തിനൊപ്പം നില്‍ക്കണമെന്നും കൂട്ടുകൂടണമെന്നും പറഞ്ഞതും ആക്ടീവായി ഫാമിലിയുടെ ഭാഗമാകാന്‍ പറ‍ഞ്ഞതും ഞാനായിരിക്കും.  

പക്ഷെ, ഞാനില്ല എല്ലാവരോടും എനിക്ക് പുച്ഛമാണ് എന്ന രീതിയിലാണ് അയാളുടെ പ്രതികരണം. പലപ്പോഴും എന്നോട് സംസാരിച്ചപ്പോള്‍ തന്നെ, ആ വീടിനുള്ളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ വളരെ മോശമായിട്ടാണ് അവിടെ നില്‍ക്കുന്നതെന്നാണ് എന്നോട് പറഞ്ഞത്. ഒരു ആണ്‍ പെണ്‍ സൗഹൃദത്തിന് അല്ലെങ്കില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിന് ഒരു കണ്ണുകൊണ്ടേ അയാള്‍ക്ക് കാണാനാകൂ. അയാളുടെ ലോകം അതാണ്. അപ്പോള്‍ എനിക്കതിനോട് റിയാക്ട് ചെയ്തേ പറ്റൂ. അയാള് പറയുന്നത് ശരിയാണെന്ന് പറ‍യുന്നത് കേള്‍ക്കുന്നുണ്ടെങ്കില്‍ തിരിച്ച് അത് കേള്‍ക്കാനും തയ്യാറാകണം.

Read more at: ദയ അശ്വതിക്കെതിരെ കേസ് തോറ്റ് രജിത്, നേട്ടമുണ്ടാക്കി ഫുക്രുവും...

അവിടെ വച്ചുണ്ടായ ദേഷ്യമൊന്നും കണ്ട്രോള്‍ ചെയ്യാന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നെ എക്സ്പിരിമെന്‍റ് ചെയ്യാന്‍ പോയതാണ്. പ്രേക്ഷകരുടെ പ്രീതി ലഭിക്കാന്‍ പുറത്ത് പിന്തുണയുള്ള രജിത്തിനൊപ്പം സംസാരിക്കുകയോ കുറച്ച് സ്നേഹം കാണിക്കുകയോ ചെയ്താല്‍ മതിയായിരുന്നു. ഞാനത് ചെയ്തില്ല. അവിടെ ഞാന്‍ പോയത് സ്ട്രാറ്റജിയുമായല്ല. 

പക്ഷെ സട്രാറ്റജിയുമായ കളക്കുന്ന കുറച്ചുപേര്‍ അവിടെയുണ്ട്. ഉറക്കത്തല്‍ പോലും സ്ട്രാറ്റജിയെന്നും പറഞ്ഞു നടക്കുന്നവരില്‍ ഒരാള്‍ ഡോക്ടര്‍ രജിത് കുമാറാണ്. പിന്നെ ഫുക്രുവും നല്ലൊരു ഗെയിമറാണ്. പിന്നെ ആര്യ, നല്ല ഗെയിമറാണ് ചിലതില്‍ നിന്നൊക്കെ മാറി നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. എന്നാലും നല്ല ഗെയിമാണ്. സ്ട്രാറ്റജിുയമായല്ല വീട്ടിലേക്ക് പോയതെന്ന് ഒരിക്കല്‍ കൂടി ജസ്‍ല ആവര്‍ത്തിച്ചു.

Follow Us:
Download App:
  • android
  • ios