ആറ് ആഴ്ചയ്ക്ക് ശേഷമാണ് പ്രദീപ് ചന്ദ്രന്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്നും എവിക്ഷനിലൂടെ പുറത്തേക്ക് പോകുന്നത്. തന്‍റെ കൂട്ടുകാരോട് പറയാനുള്ളതും സ്നേഹവും എല്ലാം പ്രകടിപ്പിച്ച ശേഷമായിരുന്നു പ്രദീപ് പുറത്തേക്ക് പോയത്. എല്ലാം കഴിഞ്ഞ് നമുക്ക് അടിച്ചുപൊളിക്കാമെന്നും പ്രദീപ് പറഞ്ഞു. ഇതിനെല്ലാം ശേഷം പുറത്തെത്തിയ പ്രദീപ് വീടിനുള്ളിലെ ഗെയിം പ്ലാനുകളെയും അങ്ങനെയ പ്രത്യേക പ്ലാനുമായി കളിക്കുന്നവരെയും കുറിച്ച് പറയുകായാണ്. പ്രദീപിന്‍റെ വാക്കുകള്‍.

'ഏറ്റവും സന്തോഷകരമായി തോന്നിയ കാര്യം ബിഗ് ബോസ് വീട്ടിലെ ആ സ്വമ്മിങ് പൂളിന് ഇപ്പുറത്തുള്ള സോഫയിലിരിക്കെ, നോക്കുമ്പോ ബിഗ് ബോസ് ഹൗസ് എന്നെഴുതിയ ബോര്‍ഡ് കാണുന്നത് വല്ലാത്ത സന്തോഷവും കുളിര്‍മയുമൊക്കെയാണ്. കാരണം ബിഗ് ബോസ് പോലുള്ള ലോകോത്തര പരിപാടിയില്‍ എന്നെപ്പോലൊരാള്‍ക്ക് അവസരം കിട്ടിയെന്നതിന്‍റെ വലിയ സന്തോഷം തന്നെയാണ്.'

ജയിക്കണമെന്ന് കരുതി തന്നെയാണ് വന്നത്. പ്രേക്ഷകരുടെ തീരുമാനത്തെ മാനിക്കുന്നു ഇത്രയും തന്നെ നില്‍ക്കാന‍് സാധിച്ചതില്‍ സന്തോഷം. ഞാന്‍ ഞാനായി തന്നെയാണ് നിന്നത് എന്നതില്‍ സന്തോഷമെന്നും പ്രദീപ് പറയുന്നു. 'ഇത്രയും ദിവസങ്ങള്‍ക്കിടയില്‍ ഗെയിം പ്ലാനുമായി കളിക്കുന്ന ഒന്നു രണ്ട് ആളുകളുള്ളതായി തോന്നിയിട്ടുണ്ട്. പലര്‍ക്കും മനസിലാകും. അതിനകത്തുള്ള എനിക്കും മനസാലായിട്ടുണ്ട്. എല്ലാവരും എന്‍റെ നല്ല സുഹൃത്തുക്കളാണ്. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ വ്യക്തമായ പ്ലാനുമായും കണ്ടന്‍റിന് വേണ്ടി ചെയ്യുന്നവരുമുണ്ട്. എല്ലാവരും നന്നായി കളിച്ച്  മുന്നോട്ടുപോയി വിന്നറാകുന്നവരെ കാത്തിരുന്ന് കാണാമെന്നും പ്രദീപ് പറഞ്ഞു.