ബിഗ് ബോസ് സീസണ്‍ രണ്ടില്‍ നിന്ന് എവിക്ഷനിലൂടെ പുറത്തുപോയിരിക്കുകയാണ് പ്രദീപ് ചന്ദ്രന്‍. അസുഖബാധിതര്‍ പുറത്തായതും വീട്ടില്‍ ആള് കുറഞ്ഞതും കാരണം ഇത്തവണയും എവിക്ഷന്‍ ഉണ്ടാകില്ലെന്ന് കരുതിയിരുന്നവരെയെല്ലാം ഞെട്ടിച്ചായിരുന്നു പ്രദീപ് പുറത്തായത്. പ്രേക്ഷകരുടെ വോട്ടിങ്ങിനെ മാനിക്കണമെന്നതായിരുന്നു കഴിഞ്ഞ തവണ പലപ്പോഴുമുള്ള സോഷ്യല്‍ മീഡിയയിലെ ആവശ്യം. തുടര്‍ന്നാണ് വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തില്‍ പ്രദീപ് പുറത്തേക്ക് പോയത്. പുറത്തായ ശേഷം ബിഗ് ബോസ് വീടിനെ കുറിച്ചു അതിലെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അടക്കമുള്ള കാര്യങ്ങളെ കുറിച്ചു പ്രദീപ് പറഞ്ഞിരുന്നു. അവിടെ പ്ലാന്‍ ചെയ്ത് ഗെയിം കളിക്കുന്നവരുണ്ടെന്നായിരുന്നു ആദ്യമായി പ്രദീപ് പറഞ്ഞത്.

ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ ഫൈനലിലെത്തുന്നവരുടെ പേരുകള്‍ പറയുകയാണ് പ്രദീപ്. നേരിട്ടു കണ്ട അനുഭവത്തില്‍ ആരൊക്കെ ഫൈനല്‍ വരെ തുടരുമെന്നാണ് പ്രദീപ് പറയുന്നത്. ആര്യക്ക് കൃത്യമായ നിലപാടുമായി മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവരുടെ കാര്യങ്ങളെല്ലാം വച്ച് നോക്കുമ്പോള്‍ ഫൈനലിലെത്തുന്നതിലൊരാള്‍ ആര്യയായിരിക്കും. പാഷാണം ഷാജി, അദ്ദേഹം ജനപ്രിയനാണ് അതുകൊണ്ടുതന്നെ ഫൈനലില്‍ എത്താന്‍ സാധ്യതയുണ്ട്.

ഫുക്രു, അദ്ദേഹത്തിന്‍റെ ബാലിശമായ ചില കാര്യങ്ങള്‍ കൊണ്ട് എങ്ങനെയാണ് പ്രേക്ഷകര്‍ ഫുക്രുവിനെ കണ്ടതെന്ന് അറിയില്ല. ചില ചെയ്ത്തുകള്‍ക്കപ്പുറം എനിക്ക് തോന്നുന്നത് ഫുക്രുവും കാണുമെന്നാണ്. രജിത് സര്‍ തീര്‍ച്ചയായും ഫൈനലിലുണ്ടാകും. അദ്ദേഹം ചെയ്യുന്നത് ഗെയിമാണോ, സ്ട്രാറ്റജിയാണോ എന്നത് അറിയില്ല. അവിടെ നടക്കുന്ന കാര്യങ്ങളും , എല്ലാവരും ചേര്‍ന്ന് രിജിത് സാറിനെ എതിര്‍ക്കുന്നതും, വ്യക്തിപരമായ വിദ്വഷങ്ങളും അദ്ദേഹത്തിന് പോസറ്റീവായാണ് അദ്ദേഹത്തിന് പോസറ്റീവായാണ് വന്നിരിക്കുന്നത്.  അത് ഞാന്‍ മത്സരാര്‍ത്ഥികളോടെല്ലാം പറഞ്ഞിരുന്നുവെന്നും പ്രദീപ് പറഞ്ഞു.