ഏഴാം ആഴ്ചയിലേക്ക് കടക്കുകയാണ് ബിഗ് ബോസ് രണ്ടാം സീസണ്‍. മോഹന്‍ലാല്‍ എത്തിയ ശനിയാഴ്ചയിലെ എപ്പിസോഡില്‍ ഏറെ പ്രാധാന്യത്തോടെ കണ്ട ഒരു തീരുമാനമായിരുന്നു ആര്യയുടേത്. തനിക്ക് ലഭിച്ച സ്വിച്ച് കോയിന്‍ ഉപയോഗിച്ച് ബിഗ് ബോസ് ഹൗസില്‍ ജയിലിലേക്ക് പോകേണ്ടിയിരുന്ന രജിത് കുമാറിന് പകരം പോകാന്‍ ആര്യ തീരുമാനിച്ചതായിരുന്നു അത്. എന്നാല്‍ ബിഗ് ബോസ് ഞായറാഴ്ചത്തെ എപ്പിസോഡുമായി മോഹന്‍ലാല്‍ എത്തിയതിന് പിന്നാലെ ആദ്യം സംസാരിച്ചെത്തിയത് ഇക്കാര്യത്തിലേക്കായിരുന്നു.

എന്താണ്  ഒരു കരഞ്ഞ മുഖം പോലെ ഇരിക്കുന്നതെന്നായിരുന്നു മോഹന്‍ലാല്‍ ആര്യയോട് ചോദിച്ചത്. മേക്കപ്പൊന്നും ഇല്ലാത്തതുകൊണ്ട് തോന്നുന്നതാകുമെന്ന് ആദ്യം ആര്യ പറ‍ഞ്ഞു. വീണ്ടും ചോദിച്ചപ്പോള്‍, തനിക്ക് വിഷമം വന്നു അതുകൊണ്ട് കരഞ്ഞു. പിന്നീട് വിശദീകരിച്ചു. ടാസ്കില്‍ രജിത് കുമാറിനോട് അങ്ങനെ കാണിച്ചതെന്ന് പ്രേക്ഷകര്‍ ചോദിച്ചുവെന്ന് ലാലേട്ടന്‍ പറ‍ഞ്ഞപ്പോള്‍ സങ്കടം തോന്നിയിരുന്നു. ഞാന്‍ മനപ്പൂര്‍വ്വം ചെയ്തതല്ല, മറിച്ച് എന്നെ രജിത്തേട്ടന്‍ കുറച്ച് ഇറിറ്റേറ്റ് ചെയ്യുക കൂടി ചെയ്തപ്പോള്‍  അറിയാതെ പറഞ്ഞതാണെന്നായിരുന്നു ആര്യ പറഞ്ഞത്. ഒപ്പം താന്‍ ജയിലില്‍ പോകാമെന്ന് പറഞ്ഞത് ബുദ്ധിപരമായ കാര്യമാണെന്ന് പറഞ്ഞപ്പോള്‍ വലിയ സങ്കടം തോന്നി. അങ്ങനെ ഗെയിമായതുകൊണ്ടല്ല ഞാന്‍ ജയിലില്‍ പോകാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന് വയ്യെന്ന് അറിയാവുന്നതുകൊണ്ടാണെന്നും ആര്യ പറഞ്ഞു.


 
എന്നാല്‍ രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ തിരുത്താനൊന്നും നിന്നില്ല. ഒരപേക്ഷയുണ്ടെന്ന് പറ‍ഞ്ഞാണ് രജിത് തുടങ്ങിയത്. ഞാന്‍ എലിമിനേഷനിലായതുകൊണ്ടാണ് ഇക്കാര്യം പറയാതിരുന്നത്. ഒരുപക്ഷെ ഞാന്‍ ഇവിടെ നിന്ന് പോകുന്നില്ലെങ്കില്‍ ആ ജയില്‍ ശിക്ഷ ഞാന്‍ തന്നെ അനുഭവിച്ചുകൊള്ളാം. എനിക്ക് പകരും ആരും ജയിലില്‍ പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ എന്നായിരുന്നു രജിത് പറഞ്ഞത്. മൂന്നുപേരും കൂടി ജയിലില്‍ പോകാനാണോ എന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. 

ഞങ്ങള്‍ ഇങ്ങനെയൊരു ഗെയിമൊക്കെ ഉണ്ടാക്കി തീരുമാനിച്ച് നിങ്ങള്‍ പറയുമ്പോള്‍ മാറ്റാന്‍ പറ്റുമോ എന്ന രീതിയിലായിരുന്നു മോഹന്‍ലാലിന്‍റെ പിന്നീടുള്ള ചോദ്യം. ലാലേട്ടന്‍ പറഞ്ഞാല്‍ അനുസരിക്കുമെന്നും തന്‍റെ വികാരം പറഞ്ഞതാണെന്നും രജിത് പറഞ്ഞു. ഗെയിമാണെന്നും അതിന്‍റെ വികാരം മനസിലാക്കണമെന്നും രജിതിനോട് മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് മോഹന്‍ലാല്‍ പറഞ്ഞത് ശരിയാണെന്ന തരത്തില്‍ ഒടുവില്‍ രജിത് കുമാര്‍ തലയാട്ടുകയും ചെയ്തു.