ചെന്നൈ: ബിഗ് ബോസ് തമിഴ് ഷോയില്‍ ആത്മഹത്യാശ്രമം. ബിഗ് ബോസ് തമിഴിന്‍റെ മൂന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയായ മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ് ഹൗസിനുള്ളിലെ നിയമം തെറ്റിക്കുന്നതാണെന്ന് കാണിച്ച് മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കി. 

മധുമിതയുടെ പ്രവര്‍ത്തിയില്‍ അതൃപ്തി പ്രകടിപ്പിച്ച ഷോയുടെ അവതാരകനായ കമല്‍ഹാസന്‍ മധുമിതയെ ഷോയില്‍ നിന്നും പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. ഷോയില്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെട്ട മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു മധുമിത.

ക്യാപ്റ്റന്‍ ടാസ്ക്കും വിജയിച്ച് നില്‍ക്കുകയായിരുന്നു മധുമിത. ഷോയിലെ പുരുഷന്മാര്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ വനിതാ വിജയകുമാര്‍ മധുമിതയോട് പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ ഷോയിലെ മറ്റ് മത്സരാര്‍ത്ഥികളില്‍ ചിലരോട് മധുമിത തര്‍ക്കത്തിലായി. ഇതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.