ഇന്നലെ എലിമിനേഷനിൽ പ്രദീപ് പുറത്തു പോകുകയും മഞ്ജു പത്രോസ് അകത്തേക്ക് വരികയും ചെയ്തു. എന്ത് കൊണ്ടായിരിക്കും പ്രേക്ഷകർ മഞ്ജു വീട്ടിൽ തുടരട്ടെ എന്ന് തീരുമാനിച്ചത്? അല്ലെങ്കിൽ എന്ത് കൊണ്ടായിരിക്കും പ്രദീപ് വീട്ടിൽ പോകട്ടെ എന്ന് പ്രേക്ഷകർ തീരുമാനിച്ചത്?

പ്രദീപ് പുറത്താകാനുള്ള കാരണങ്ങൾ

1. ദയ അശ്വതി വന്നു പ്രദീപുമായി തനിക്ക് മുൻകാല ബന്ധമുണ്ടെന്ന് പറയുന്നത് വരെ പ്രദീപിന് ബിഗ് ബോസിൽ ക്ലീന്‍ ഇമേജ് ആയിരുന്നു. അത് മുതലാണ് പ്രേക്ഷകർ പ്രദീപിനെ കൈവിട്ടത്.

2. ബിഗ് ബോസിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത പ്രദീപ് രേഷ്മയുമായി ഒരു ലവ് ട്രാക്ക് കളിച്ചൊക്കെ പിടിച്ചു നില്‍ക്കാൻ നോക്കുമ്പോഴാണ് അവരും പുറത്തായത്. അതോടെ പ്രദീപ് വീണ്ടും ബിഗ് ബോസിലെ ഒരു വെറും സുന്ദരപുരുഷൻ മാത്രമായി തീർന്നു. ഗെയിമിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല.

3. പ്രദീപ് ആ വീട്ടിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും കളിക്ക് പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. എന്നാൽ മഞ്ജുവിന് ആ വീട്ടിലെ എല്ലാവരുമായും ലവ്, ഹേറ്റ് റിലേഷന്‍ഷിപ്പുണ്ട്.
മഞ്ജുവാണെങ്കിൽ രജിത്തിനോട് അടി കൂടും. ഫുക്രുവിനോട്  സ്നേഹിക്കും. പാട്ടു പാടി നടക്കും. അടിപിടിയിലൊക്കെ പങ്കെടുക്കും. വീട്ടിലെ പല പ്രശ്നങ്ങളിലും മഞ്ജുവിന്റെ സാന്നിധ്യമുണ്ട്. മഞ്ജു കളിയിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

4. പ്രദീപിനെ പ്രത്യേകിച്ച് കുറ്റമൊന്നും പറയാൻ ആർക്കും ഇല്ല. എന്നാൽ പ്രദീപിന്റെ ഗെയിമിലെ സ്ട്രെങ്ത് എന്ന് പറഞ്ഞു ചൂണ്ടി കാണിക്കാൻ പ്രത്യേക കാര്യങ്ങളൊന്നുമില്ല. ദയ കൂടി പോയതോടെ പ്രദീപ് പൂർണമായും നിഷ്ക്രിയനായി.

5 . മഞ്ജു പ്രേക്ഷകരിലും മറ്റു മത്സരാർഥികളിലും  പലവിധ ഇമോഷനുകൾ സൃഷ്ടിക്കുന്നുണ്ട്. ചിലരിൽ സ്നേഹം, ചിലരിൽ ദേഷ്യം, ചിലരിൽ വെറുപ്പ്, ചിലരിൽ അസൂയ അങ്ങനെ പല മാനുഷിക വികാരങ്ങളും മഞ്ജു വീട്ടിലും പുറത്തും ഉണ്ടാക്കുന്നുണ്ട്. എന്നാൽ പ്രദീപിന് മറ്റു മത്സരാർത്ഥികളെയോ പ്രേക്ഷകരെയോ വൈകാരികമായി സ്പർശിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

ഇതിനാലൊക്കെയാവാം ഒരേ പോലെ ഇഷ്ട്ടമുള്ള രണ്ടുപേർ എലിമിനേഷനിൽ വന്നപ്പോൾ പ്രേക്ഷകർ മഞ്ജു നിൽക്കട്ടെ എന്നും പ്രദീപ് പോകട്ടെ എന്നും തീരുമാനിച്ചത്. 

"