ഒരു രഹസ്യ കോഡാണ് ഇതെന്നും അര്‍ഥം വഴിയേ മനസിലാവുമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ശരിക്കും എന്താണ് ഈ സംഖ്യയുടെ അര്‍ഥം? നോക്കാം... 

ബിഗ് ബോസ് പ്രേമികളുടെ ഒരു വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് രണ്ടാം സീസണ്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പുതിയ 17 മത്സരാര്‍ഥികള്‍ക്കൊപ്പം ഷോ ആരംഭിച്ചപ്പോള്‍ തുടരുന്ന ആ സവിശേഷ സാന്നിധ്യം മോഹന്‍ലാല്‍ ആണ്. ഒരു കോഡ് നമ്പര്‍ പറഞ്ഞുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഈ സീസണിന് തുടക്കം കുറിച്ചത്. പിന്നീട് വേദിയിലും അദ്ദേഹം പലതവണ അത് ആവര്‍ത്തിച്ചു. '11710010' എന്നതാണ് മോഹന്‍ലാല്‍ പലതവണ ആവര്‍ത്തിച്ചുപറഞ്ഞ നമ്പര്‍.

ഒരു രഹസ്യ കോഡാണ് ഇതെന്നും അര്‍ഥം വഴിയേ മനസിലാവുമെന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും എന്താണ് ഈ സംഖ്യയുടെ അര്‍ഥം? നോക്കാം...

ബിഗ് ബോസ് ഷോയുടെ അടിസ്ഥാനപരമായ പ്രത്യേകതകളെ സംഖ്യകളിലേക്ക് രൂപപ്പെടുത്തിയതാണ് '11710070' എന്നത്. അതിനെ 1, 17, 100, 70 എന്നിങ്ങനെ വേര്‍പിരിച്ചെഴുതിയാല്‍ പലര്‍ക്കും വേഗത്തില്‍ അര്‍ഥം ഗ്രഹിക്കാനാവും. 1 എന്നാല്‍ ബിഗ് ബോസ് ഹൗസിനെ കുറിക്കുന്നു. മുഴുവന്‍ മത്സരാര്‍ഥികളെയും ഉള്‍ക്കൊള്ളുന്ന 'ഒരു' വീട് അഥവാ ബിഗ് ബോസ് ഹൗസ്. 17 എന്നത് ആരംഭത്തിലെ ആകെ മത്സരാര്‍ഥികളുടെ എണ്ണം. 100 എന്നത് ഷോയുടെ ആകെ ദൈര്‍ഘ്യമായ 100 ദിവസങ്ങള്‍. 70 എന്നത് ആകെയുള്ള ക്യാമറകളുടെ എണ്ണം. ഈ സംഖ്യകള്‍ ഒരുമിച്ച് പറയുന്നതാണ് മോഹന്‍ലാല്‍ പറയുന്ന കോഡ്. 

പതിവുപോലെ ശനി, ഞായര്‍ എപ്പിസോഡുകളിലാവും മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാവുക. ആ ദിവസങ്ങളിലാവും മത്സരാര്‍ഥികളുടെ എലിമിനേഷനും നടക്കുക.