ബിഗ് ബോസ് വീട്ടില്‍ സംഘര്‍ഷങ്ങള്‍ക്ക് അയവുവരികയാണ്. ഒരാളെ കേന്ദ്രീകരിച്ചുള്ള ആക്രമണം തുടരുന്നുവെന്ന് പലപ്പോഴും ആരോപണം ഉയര്‍ന്ന രജിത് കുമാറും മറ്റുള്ളവരും തമ്മിലുള്ള അടിക്ക് ചെറിയ രീതിയില്‍ അയവുവന്നുവെന്നതാണ് കഴിഞ്ഞ ദിവസത്തെ ചില സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കുന്നത്. പവന്‍ കൂടി പുറത്തുപോയതോടെ ഒറ്റപ്പെട്ടുവെന്ന അവസ്ഥയിലാകും രജിത് കുമാര്‍ എന്നതായിരുന്നു അവസ്ഥ. എന്നാല്‍ കാര്യങ്ങള്‍ മാറുകയാണ്. കണ്ണിന് നീര് വന്ന രജിത് കുമാറിനെ പരിചരിക്കാന്‍ ബിഗ് ബോസ് വീട്ടില്‍ വീണയും മഞ്ജുവുമടക്കം എല്ലാവരും എത്തി.

അതുപോലെ ചില രസകരമായ സംസാരങ്ങളും വരാനിരിക്കുന്ന പുതിയ സമവാക്യങ്ങളുടെ സൂചന നല്‍കുന്നതാണ്. മഞ്ജുവും വീണയും സംസാരിക്കുകയാണ്. തനിക്ക് ഇപ്പോള്‍ ജസ്‍ലയെ വലിയ ഇഷ്ടമാണെന്നും എന്നാല്‍ ഒരിക്കല്‍ തനിക്കിഷ്ടമില്ലാത്തത് സംസാരിച്ചാല്‍ തിരിച്ച് സംസാരിക്കില്ലേയെന്ന് വീണ ചോദിക്കുന്നു. അത് ശരിയാണെന്ന് ജസ്‍ലയും പറയുന്നു. 

രജിതിനെ കുറിച്ചാണ് മഞ്ജുവിന്‍റെ സംസാരം. അയാളെന്‍റെ ആജന്മ ശത്രുവൊന്നുമല്ല, ലാലേട്ടനോട് പറഞ്ഞത് ഞാന്‍ സ്ത്രീവിരുദ്ധനാണെന്ന്  നേരത്തെ തന്നെ ധരിച്ചുവച്ചിരിക്കുകയാണെന്നാണ്. എന്നാല്‍ എനിക്ക് ഇനി ചെന്നിട്ടുവേണം, ഇയാള്‍ ആരാണെന്നും എന്താണെന്നുമൊക്കെ സെര്‍ച്ച് ചെയ്ത് കണ്ടുപടിക്കാനെന്നും മഞ്ജു പറഞ്ഞു. ചേച്ചി ഇയാളെ കണ്ടിട്ടേയില്ലേ? എന്നായിരുന്നു വീണയുടെ ചോദ്യം. ഇല്ല, ഞാന്‍ കണ്ടിട്ടേയില്ല എന്നായിരുന്നു മഞ്ജു പറഞ്ഞത്. 

പക്ഷെ എനിക്കൊരു കാര്യം ഉറപ്പാണ്. ഞാന്‍ ഇവിടെ വന്നിട്ട് ഒരിക്കലും സംസാരിക്കില്ല കമ്പനിയാകില്ല എന്നു കരുതിയ മൂന്നു വ്യക്തികളോടായിരിക്കും ഞാന്‍ ബന്ധം സൂക്ഷിക്കുകയെന്ന് വീണ പറയുന്നു. അതാരൊക്കെയാണെന്ന് പറയാമോ എന്ന് വീണ ചോദിച്ചു. ഒന്ന് ഞാനായിരിക്കുമെന്ന് മഞ്ജു പറഞ്ഞതിന് വീണയും ശരിയെന്ന് മൂളി. രണ്ട് സാറായിരിക്കുമെന്നും മഞ്ജു പറഞ്ഞു. അതും ശരിയാണെന്ന് വീണ പറഞ്ഞു. മൂന്നാമതായി സാജുവേട്ടനോടാണെന്ന് വീണ തന്നെ പറഞ്ഞു. സാജുവേട്ടനുമായി യുകെയില്‍ വച്ചുണ്ടായ വഴക്ക് ഞാന്‍ തന്നെ പറ‍ഞ്ഞ പെരുപ്പിക്കുകയായിരുന്നു എന്നാണ് വീണ പറഞ്ഞത്. അതിന് ശേഷം ഇവിടെ വച്ചാണ് വീണ്ടും നല്ല ബന്ധത്തിലായതെന്നായിരുന്നു വീണ പറഞ്ഞത്.