Asianet News MalayalamAsianet News Malayalam

പുതിയ ടിവിഎസ് ജൂപ്പിറ്റർ 110  ഓഗസ്റ്റ് 22 ന് എത്തും

മുൻവശത്ത് പുതിയ ഏപ്രോൺ ഘടിപ്പിച്ച എൽഇഡി ഡിആർഎല്ലിൻ്റെ സാന്നിധ്യം ഔദ്യോഗിക ടീസർ സ്ഥിരീകരിച്ചു. എൽഇഡി ഡിആർഎൽ സ്ട്രിപ്പിന് ഇരുവശത്തും സംയോജിത ടേൺ ഇൻഡിക്കേറ്ററുകൾ ഉണ്ടായിരിക്കും. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുക്കിയ മോഡലിന് അൽപ്പം സ്പോർട്ടി ഡിസൈൻ ഉണ്ടായിരിക്കും.

2024 TVS Jupiter launched in August 22
Author
First Published Aug 21, 2024, 5:01 PM IST | Last Updated Aug 21, 2024, 5:01 PM IST

പുതിയ 2024 ടിവിഎസ് ജൂപ്പിറ്റർ 110  ഓഗസ്റ്റ് 22-ന് വിൽപ്പനയ്‌ക്കെത്തും. കുറച്ച് സൗന്ദര്യവർദ്ധക അപ്‌ഡേറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും വാഹനത്തിൽ വരുത്തിയ മാറ്റങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മുൻവശത്ത് പുതിയ ഏപ്രോൺ ഘടിപ്പിച്ച എൽഇഡി ഡിആർഎല്ലിൻ്റെ സാന്നിധ്യം ഔദ്യോഗിക ടീസർ സ്ഥിരീകരിച്ചു. എൽഇഡി ഡിആർഎൽ സ്ട്രിപ്പിന് ഇരുവശത്തും സംയോജിത ടേൺ ഇൻഡിക്കേറ്ററുകൾ ഉണ്ടായിരിക്കും. നിലവിലുള്ള മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതുക്കിയ മോഡലിന് അൽപ്പം സ്പോർട്ടി ഡിസൈൻ ഉണ്ടായിരിക്കും.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനൊപ്പം പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു യുഎസ്ബി ചാർജറും ഉണ്ടായിരിക്കാം. പരമാവധി 7.88PS പവറും 8.8Nm ടോർക്കും നൽകുന്ന അതേ 109.7 സിസി, എയർ കൂൾഡ് എഞ്ചിൻ ആയിരിക്കും പുതിയ ജൂപ്പിറ്ററിന് കരുത്ത് പകരുന്നത്.

നിലവിലുള്ള ജൂപ്പിറ്റർ മോഡൽ ലൈനപ്പ് ആറ് വേരിയൻ്റുകളിൽ ലഭ്യമാണ്. ഷീറ്റ് മെറ്റൽ വീൽ, ബേസ്, ZX, ZX ഡ്രം സ്‍മാർട്ടെക്സ്കണക്ട്, ZX ഡിസ്‍ക് സ്‍മാർട്ടെക്സ്കണക്ട്, ക്ലാസിക്ക് എന്നിവയാണവ. പുതിയ ടിവിഎസ് ജൂപ്പിറ്റർ 110 ഹോണ്ട ആക്ടിവ 6G, ഹീറോ പ്ലെഷർ പ്ലസ് X-Tec, സുസുക്കി ആക്‌സസ് 125 എന്നിവയുമായി മത്സരിക്കുന്നത് തുടരും.

ടിവിഎസിൻ്റെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, കമ്പനി ഒരു സിഎൻജി സ്കൂട്ടറിന്‍റെ പണിപ്പുരയിലാണ്. അത് അടുത്ത രണ്ട് മാസത്തിനുള്ളിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ. U720 എന്ന കോഡുനാമത്തിൽ വരാനിരിക്കുന്ന ടിവിഎസ് സിഎൻജി സ്കൂട്ടർ 2025-ൻ്റെ തുടക്കത്തിൽ വിപണിയിൽ എത്തിയേക്കും. 125 സിസി എൻജിനും ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റും ഉള്ള ജൂപ്പിറ്റർ സിഎൻജി ആയിരിക്കാം ഇത്.

Latest Videos
Follow Us:
Download App:
  • android
  • ios