ഹാർലി-ഡേവിഡ്‌സൺ 2025 മോട്ടോർസൈക്കിൾ ശ്രേണി ഇന്ത്യയിൽ പുറത്തിറക്കി. പുതിയ ക്രൂയിസർ, ടൂറിംഗ് മോഡലുകൾ, പ്രകടന മെച്ചപ്പെടുത്തലുകൾ, ഡിസൈൻ പരിഷ്കാരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

മേരിക്കൻ ടൂവീലർ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ 2025 ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിൾ ശ്രേണിയുടെ ഇന്ത്യയിലെ വിലയും ലഭ്യതയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നിരയിൽ ക്രൂയിസർ, ടൂറിംഗ് മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്നു. ഈ ബൈക്കുകൾക്ക് പെർഫോമൻസ് അപ്‍ഡേറ്റുകളും പുതിയ ഡിസൈൻ സൂചനകളും ലഭിക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ അംഗീകൃത ഹാർലി-ഡേവിഡ്‌സൺ ഡീലർഷിപ്പുകളിലും പുതിയ ശ്രേണിയുടെ പ്രീ-ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്.

ടൂറിംഗ് പ്രകടനം, സാങ്കേതികവിദ്യ, ഡിസൈൻ എന്നിവയിൽ ഒരു പ്രധാന മാറ്റമാണ് 2025 മോഡലുകൾ അടയാളപ്പെടുത്തുന്നത്. അതിന്റെ 26-ാമത് വാർഷിക പതിപ്പിനായി, ഐക്കണിക് ഹാർലി-ഡേവിഡ്‌സൺ സിവിഒ (കസ്റ്റം വെഹിക്കിൾ ഓപ്പറേഷൻസ്) സീരീസ് രണ്ട് എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-പ്രൊഡക്ഷൻ മോഡലുകൾ അവതരിപ്പിക്കുന്നു. CVO സ്ട്രീറ്റ് ഗ്ലൈഡ്, CVO റോഡ് ഗ്ലൈഡ് എന്നിവയാണവ. രണ്ട് മോട്ടോർസൈക്കിളുകളും ഹാർലി-ഡേവിഡ്‌സണിന്റെ സിഗ്നേച്ചർ സ്റ്റൈലിംഗിനെ പ്രതിനിധീകരിക്കുന്നു.

ക്രൂയിസർ വിഭാഗത്തിൽ നിന്നും പിൻവാങ്ങുന്ന ഫാറ്റ് ബോബിന് പകരമായി, ഹാർലി-ഡേവിഡ്‌സൺ സ്ട്രീറ്റ് ബോബിനെ ഇന്ത്യൻ വിപണിയിൽ വീണ്ടും അവതരിപ്പിച്ചു. മിനി-ഏപ്പ് ഹാൻഡിൽബാറുകളും റൈഡർ-ഫ്രണ്ട്‌ലി എർഗണോമിക് സജ്ജീകരണവും ഉപയോഗിച്ച് സ്‍പോർട്ടി ബോബർ ഡിസൈൻ ആണ് സ്ട്രീറ്റ് ബോബിൽ ലഭിക്കുന്നത്. പ്രകടനത്തിന്റെയും ക്ലാസിക് ഹാർലി സ്വഭാവത്തിന്റെയും മിശ്രിതം നൽകുന്ന പുതിയ മിൽവാക്കി-എയ്റ്റ് 117 ക്ലാസിക് വി-ട്വിൻ എഞ്ചിനാണ് ഇതിന് കരുത്ത് പകരുന്നത്. സ്ട്രീറ്റ് ബോബ്, സിവിഒ സ്ട്രീറ്റ് ഗ്ലൈഡ്, സിവിഒ റോഡ് ഗ്ലൈഡ് എന്നിവയുടെ വിലകൾ അവയുടെ അവതരണ തീയതിയോട് അടുത്ത് പുറത്തുവിടും. ഹീറോ മോട്ടോകോർപ്ുമായുള്ള പങ്കാളിത്തത്തിലാണ് ഐക്കണിക്ക് അമേരിക്കൻ ഇരുചക്ര വാഹന ബ്രാൻഡായ ഹാർലി ഡേവിഡ്‍സൺ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്.

ഹാർലി-ഡേവിഡ്‌സണിന്റെ 2025 ശ്രേണിയിലെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വിലകൾ ഇതാ

ഹാർലി-ഡേവിഡ്‌സൺ നൈറ്റ്സ്റ്റർ: 13.51 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ നൈറ്റ്‌സ്റ്റർ സ്‌പെഷ്യൽ: 14.29 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ സ്‌പോർട്‌സ്റ്റർ എസ്: 16.70 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ പനമേരിക്ക സ്‌പെഷ്യൽ: 25.10 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ ബ്രേക്ക്ഔട്ട്: 37.19 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ ഹെറിറ്റേജ് ക്ലാസിക്: 23.85 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ ഫാറ്റ്‌ബോയ്: 25.90 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ സ്ട്രീറ്റ് ഗ്ലൈഡ്: 39.29 ലക്ഷം

ഹാർലി-ഡേവിഡ്‌സൺ റോഡ് ഗ്ലൈഡ്: 42.30 ലക്ഷം രൂപ

ഹാർലി-ഡേവിഡ്‌സൺ X440: 2.39 ലക്ഷം