സുസുക്കി അവെനിസ് സ്കൂട്ടറിന്റെ പുതിയ സ്റ്റാൻഡേർഡ് വേരിയന്റ് ഒബിഡി-2ബി എമിഷൻ കംപ്ലയൻസ് പാലിക്കുന്നു. 124.3 സിസി എഞ്ചിൻ, എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ സവിശേഷതകളും സ്കൂട്ടറിലുണ്ട്.
സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ അവെനിസ് സ്കൂട്ടറിന്റെ പുതിയ സ്റ്റാൻഡേർഡ് വേരിയന്റ് അവതരിപ്പിച്ചു, അത് ഇപ്പോൾ ഒബിഡി-2ബി എമിഷൻ കംപ്ലയൻസ് പാലിക്കുന്നു. ഇതിന്റെ എക്സ്-ഷോറൂം വില 91,400 രൂപ ആണ്. രാജ്യത്തെ പുതിയ എമിഷൻ ചട്ടങ്ങൾ സ്കൂട്ടറിന് പാലിക്കാൻ കഴിയുന്ന തരത്തിലാണ് പുതിയ സ്‍കൂട്ടറിന്‍റെ എഞ്ചിൻ ഡിസൈൻ ചെയ്തിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള എല്ലാ സുസുക്കി ഡീലർഷിപ്പുകളിലും പുതിയ സുസുക്കി അവെൻസിസ് സ്റ്റാൻഡേർഡ് വേരിയന്റ് നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.
പുതിയ സുസുക്കി അവെൻസിസ് സ്റ്റാൻഡേർഡ് വേരിയന്റിന് കരുത്ത് പകരുന്നത് 124.3 സിസി, പൂർണ്ണമായി അലൂമിനിയം 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. ഇത് 6,750 rpm-ൽ പരമാവധി 8.58 bhp പവറും 5,500 rpm-ൽ 10 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് സുസുക്കിയുടെ എസ്ഇപി (സുസുക്കി ഇക്കോ പെർഫോമൻസ്) അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.
സ്‍കൂട്ടറിന്‍റെ ഡിസൈൻ പരിശോധിച്ചാൽ മുന്നിൽ എൽഇഡി ഹെഡ്‌ലാമ്പും പിന്നിൽ എൽഇഡി ടെയിൽ ലാമ്പും ഉണ്ട്. സുസുക്കി ഈസി സ്റ്റാർട്ട് സിസ്റ്റത്തോടുകൂടിയ എഞ്ചിൻ സ്റ്റാർട്ട് ആൻഡ് സ്റ്റോപ്പ് സ്വിച്ച്, സൈഡ് സ്റ്റാൻഡ് ഇന്റർലോക്ക്, സ്പോർട്ടി മഫ്ലർ കവർ എന്നിവയുണ്ട്. ഇതിനുപുറമെ, യുഎസ്ബി സജ്ജീകരിച്ച ഫ്രണ്ട് ബോക്സ്, സ്റ്റോറേജിനായി ഫ്രണ്ട് റാക്ക്, പുഷ് സെൻട്രൽ ലോക്കിംഗ്, ഷട്ടർ കീ സിസ്റ്റം, ഹിഞ്ച്-ടൈപ്പ് ഫ്യുവൽ ക്യാപ്പ്, 21.8 ലിറ്റർ സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ് തുടങ്ങിയ സവിശേഷതകളും സ്കൂട്ടറിലുണ്ട്.
ഫീച്ചറുകളെക്കുറിച്ച് പറയുകയാണെങ്കിൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബാറ്ററി വോൾട്ടേജ്, ഓയിൽ ചേഞ്ച് ഇൻഡിക്കേറ്റർ, ഡിജിറ്റൽ ക്ലോക്ക്, ഡ്യുവൽ ട്രിപ്പ് മീറ്റർ, എഞ്ചിൻ താപനില സൂചകം, ഇന്ധന ഗേജ്, ഒരു ഇക്കോ-മോഡ് ഇൻഡിക്കേറ്റർ, ഇന്ധന ഉപഭോഗ മീറ്റർ തുടങ്ങിയ റൈഡിംഗ് വിവരങ്ങൾ കാണിക്കുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയെയും പിന്തുണയ്ക്കുന്നു.
സസ്പെൻഷനായി, മുന്നിൽ ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ സ്വിംഗാർം മൗണ്ടഡ് സസ്പെൻഷനും നൽകിയിട്ടുണ്ട്. ബ്രേക്കിംഗിനായി മുന്നിൽ ഡിസ്‍ക് ബ്രേക്കുകളും പിന്നിൽ ഡ്രം ബ്രേക്കുകളും നൽകിയിട്ടുണ്ട്. ടയറുകൾ ട്യൂബ്‌ലെസ് ആണ്. മുൻവശത്തിന് 90/90 വലുപ്പവും പിന്നിൽ 90/100 സെക്ഷൻ ടയറുമാണ് ഉള്ളത്. സീറ്റിനടിയിലെ സംഭരണശേഷി 21.8 ലിറ്ററാണ്, ഇത് ദൈനംദിന ആവശ്യങ്ങൾക്കുള്ള നിരവധി സാധനങ്ങൾ ഉൾക്കൊള്ളാൻ കഴിയും. ഇന്ത്യൻ വിപണിയിൽ ഈ സ്‍കൂട്ടർ ടിവിഎസ് എൻടോർക്ക് 125, യമഹ എഫ്ഇസഡ്ആർ 125, ഹോണ്ട ഡിയോ 125 എന്നിവയുമായി മത്സരിക്കുന്നു.
ഒബിഡി-2ബി കംപ്ലയിന്റ് സുസുക്കി അവെനിസ് സ്റ്റാൻഡേർഡ് വേരിയന്റിന്റെ ലോഞ്ച്, സ്റ്റൈൽ, പ്രകടനം അല്ലെങ്കിൽ സൗകര്യം എന്നിവയിൽ വിട്ടുവീഴ്ച ചെയ്യാതെ ഏറ്റവും പുതിയ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതിലുള്ള കമ്പനിയുടെ ശ്രദ്ധയെ പ്രതിഫലിപ്പിക്കുന്നു എന്ന് പുതിയ ലോഞ്ചിനെക്കുറിച്ച് സംസാരിച്ച സുസുക്കി മോട്ടോർസൈക്കിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ദീപക് മുട്രേജ പറഞ്ഞു.