Asianet News MalayalamAsianet News Malayalam

മുന്നിലേക്ക് ആഞ്ഞാല്‍ വേഗം കൂടും; ഒറ്റച്ചക്ര ഇലക്ട്രിക് ബൈക്കുമായി അലിബാബ

ഈ ഒറ്റച്ചക്ര ഇലക്ട്രിക്ക് ബൈക്കില്‍ ഒരു പരമ്പരാഗത സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ഒരു ഇന്ധന ടാങ്കും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിലെ ഇലക്ട്രിക് മോട്ടോര്‍ 2,000 വാട്ട് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു.
 

Alibaba Introduce one wheel electric Bike
Author
New Delhi, First Published Mar 31, 2021, 1:08 PM IST

വ്യത്യസ്തമായ ഒരു ഇലക്ട്രിക് ബൈക്കിനെ അവതരിപ്പിച്ച് ചൈനീസ് ഇ-കൊമേഴ്‌സ് ഗ്രൂപ്പായ അലിബാബ. ഒറ്റച്ചക്ര ഇലക്ട്രിക് ബൈക്കാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത് എന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1,500 ഡോളര്‍ (ഏകദേശം1.34 ലക്ഷം രൂപ) ആണ് ഇതിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഒറ്റച്ചക്ര ഇലക്ട്രിക്ക് ബൈക്കില്‍ ഒരു പരമ്പരാഗത സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ഒരു ഇന്ധന ടാങ്കും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിലെ ഇലക്ട്രിക് മോട്ടോര്‍ 2,000 വാട്ട് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. പൂര്‍ണ്ണ ചാര്‍ജില്‍ 60-100 കിലോമീറ്റര്‍ ശ്രേണി നല്‍കുന്നതാണ് ഇവിക്കുള്ളിലെ പാനസോണിക് ബാറ്ററി പായ്ക്ക്. പൂര്‍ണ്ണ ചാര്‍ജിനായി ഔദ്യോഗികമായി ലിസ്റ്റുചെയ്ത സമയം 3-12 മണിക്കൂറാണ്.  48 കിലോമീറ്റര്‍ വേഗതയില്‍ ഈ ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും.

റെഡ് ഡിപ്ഡ് ട്രെല്ലിസ് ഫ്രെയിം ബൈക്കിനെ ചില കോണുകളില്‍ നിന്ന് മസ്‌കുലാര്‍ ലുക്ക് നല്‍കുന്നു. പിന്നില്‍ ഒരു പില്യണ്‍ സീറ്റുമുണ്ട്. 40 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സൈക്കിള്‍ കഴിഞ്ഞാല്‍ ഏറ്റവും ഭാരം കുറഞ്ഞ വാഹനം ആകും ഇത്.   മുന്നിലേക്ക് ആഞ്ഞാല്‍ ഇ-ബൈക്ക് ഓടിതുടങ്ങും. വേഗത കുറയ്ക്കാന്‍ പിന്നിലേക്ക് ചാഞ്ഞാല്‍ മതി. ഇലക്ട്രിക് വാഹന വിപണിയില്‍ മുമ്പ് തന്നെ സാന്നിധ്യമുറപ്പിച്ച ബ്രാന്‍ഡായ ആലിബാബ അടുത്തിടെ ആണ് എസ്എഐസിയുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. 

Follow Us:
Download App:
  • android
  • ios