Asianet News MalayalamAsianet News Malayalam

മോഹവിലയില്‍, എബിഎസ് സുരക്ഷയില്‍ ബജാജ് പള്‍സര്‍ എന്‍എസ്160

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് പള്‍സര്‍ എന്‍എസ്-160 എബിഎസ് സുരക്ഷയോടെ എത്തുന്നു. 

Bajaj Pulsar NS160 ABS
Author
Mumbai, First Published Apr 14, 2019, 3:38 PM IST

രാജ്യത്തെ ആഭ്യന്തര ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജിന്റെ സ്ട്രീറ്റ് ഫൈറ്റര്‍ ബൈക്ക് പള്‍സര്‍ എന്‍എസ്-160 എബിഎസ് സുരക്ഷയോടെ എത്തുന്നു. 

രാജ്യത്തെ വാഹനങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി 125 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വാഹനങ്ങളില്‍ എബിഎസ് ബ്രേക്കിങ് സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. സിംഗിള്‍ ചാനല്‍ എബിഎസ് സംവിധാനമാവും നല്‍കുക.

160.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് ഹൃദയം. ഈ എഞ്ചിന്‍ പരമാവധി 8500 ആര്‍പിഎമ്മില്‍ 15.2 ബിഎച്ച്പി കരുത്തും പരമാവധി 6500 ആര്‍പിഎമ്മില്‍ 14.6 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

പള്‍സര്‍ NS 200-നോട് ചേര്‍ന്നു നില്‍ക്കുന്ന രൂപമാണ്135 കിലോഗ്രാം ഭാരമുള്ള എന്‍എസ്160ക്ക്. മുന്നില്‍ 240 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 എംഎം ഡ്രം ബ്രേക്കുമാണ് സുരക്ഷ. 

ടിവിഎസ് അപ്പാച്ചെ RTR 160, യമഹ FZ-S, സുസുക്കി ജിക്സര്‍, ഹോണ്ട സിബി ഹോര്‍ണറ്റ് 160 തുടങ്ങിയവരാണ് നിരത്തിലെ മുഖ്യ എതിരാളികള്‍. 82,624 രൂപയാണ് എന്‍എസ് എന്‍എസ്160-യുടെ ദില്ലി എക്സ് ഷോറൂം വില. 
 

Follow Us:
Download App:
  • android
  • ios