വരാനിരിക്കുന്ന BMW F 450 GS അഡ്വഞ്ചർ ടൂററിന്റെ പേറ്റന്റ് ചിത്രങ്ങൾ പുറത്തുവന്നു. ഈ വർഷം അവസാനം അവതരിപ്പിക്കാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ കാഴ്ച നൽകുന്ന ചിത്രങ്ങൾ കൺസെപ്റ്റ് മോഡലിന്റെ പല ഘടകങ്ങളും നിലനിർത്തുന്നു.
വരാനിരിക്കുന്ന ബിഎംഡബ്ല്യു എഫ് 450 ജിഎസ് അഡ്വഞ്ചർ ടൂററിന്റെ പേറ്റന്റ് ചിത്രങ്ങൾ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുന്നോടിയായി പുറത്തുവന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ ഈ വർഷം അവസാനം അവതരിപ്പിക്കാനിരിക്കുന്ന മോട്ടോർസൈക്കിളിന്റെ കാഴ്ച നൽകുന്നു. ചിത്രങ്ങളിൽ കാണുന്ന ബൈക്കിന്റെ പ്രൊഡക്ഷൻ മോഡൽ കൺസെപ്റ്റ് മോഡലിന്റെ പല ഘടകങ്ങളും നിലനിർത്തുന്നു. ഇത് ആദ്യം മിലാനിൽ നടന്ന EICMA ട്രേഡ് ഷോയിലും പിന്നീട് 2025 ലെ ഇന്ത്യ മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലും പ്രദർശിപ്പിച്ചിരുന്നു.
ഓസ്ട്രിയ ആസ്ഥാനമായുള്ള മോട്ടോറാഡ് മാഗസിനിൽ നിന്നുള്ള ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ, ഇറ്റലിയിലെ 2024 EICMA യിലും 2025 ഇന്ത്യയിലെ ഓട്ടോ എക്‌സ്‌പോയിലും പ്രിവ്യൂ ചെയ്ത കൺസെപ്റ്റ് മോഡലിന് ഏതാണ്ട് സമാനമായ ഒരു പ്രൊഡക്ഷൻ റെഡി വേഷം അവതരിപ്പിക്കുന്ന വരാനിരിക്കുന്ന ഈ അഡ്വഞ്ചർ ബൈക്കിന്‍റെ മികച്ച കാഴ്ച നൽകുന്നു. ഉൽപാദനത്തിലേക്ക് പ്രവേശിക്കുമ്പോൾ, ടിവിഎസ് മോട്ടോർ കമ്പനിയുമായി സഹകരിച്ച് എഫ് 450 ജിഎസ് ഇന്ത്യയിൽ നിർമ്മിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ F 450 GS അഡ്വഞ്ചർ ടൂററിന്റെ പരീക്ഷണങ്ങൾ പലതവണ ക്യാമറകലിൽ പതിഞ്ഞിട്ടുണ്ട്. ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ കൂടുതൽ വിവരങ്ങൾ നൽകുന്നു. പ്രൊഡക്ഷൻ-റെഡി മോഡലിൽ F 450 GS കൺസെപ്റ്റിനെ അപേക്ഷിച്ച് കുറച്ച് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള സിലൗറ്റ് അത് നിലനിർത്തുന്നു. GS ബാഡ്‍ജുള്ള ക്വാഡ്-എൽഇഡി ഡിആർഎൽ സജ്ജീകരണം പരമ്പരാഗത വിധത്തിൽ ലംബമായി നൽകിയിരിക്കുന്ന ഡ്യുവൽ-എൽഇഡി ഹെഡ്‌ലാമ്പ് ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. കൂടാതെ ടൂറിംഗ് സുഖത്തിനായി ഒരു ഉയരമുള്ള വിസറും ഉണ്ട്.
സ്‍പോർട്ടി ലുക്കുള്ള ടാങ്ക്, സൈഡ് പാനൽ ഡിസൈൻ എന്നിവ കൺസെപ്റ്റ് മോഡലിൽ നിന്ന് മാറ്റിസ്ഥാപിച്ചിരിക്കുന്നു. മുൻഭാഗം പരിഷ്‍കരിച്ചിട്ടുണ്ടെങ്കിലും, അതിന്റെ ഡിസൈൻ ഇപ്പോഴും ഫ്ലാഗ്ഷിപ്പ് BMW R 1300 GS ന്റെ സ്വാധീനം പ്രതിഫലിപ്പിക്കുന്നു . എങ്കിലും, വലിയ മാറ്റം ടെയിൽ സെക്ഷനാണ്. ഒരു പില്യൺ സീറ്റ് ഉൾക്കൊള്ളാൻ പുതിയ പിൻ സബ്ഫ്രെയിമിനൊപ്പം ഇത് നൽകിയിരിക്കുന്നു. എക്‌സ്‌ഹോസ്റ്റിൽ നിലവിലെ അതേ ഇരട്ട-പൈപ്പ് ഡിസൈൻ ഉണ്ട്. പക്ഷേ മഫ്ലർ താഴ്ത്തിയിരിക്കുന്നു, ഒരുപക്ഷേ അധിക ഉപകരണങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയായിരിക്കാം എന്നാണ് റിപ്പോർട്ടുകൾ.
