ബിഎംഡബ്ല്യു മോട്ടോറാഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഎംഡബ്ല്യു എഫ് 450 ജിഎസിന്‍റെ പുതിയ ടീസർ പുറത്തിറക്കി. 

റെ പ്രതീക്ഷയോടെ കാത്തിരുന്ന F 450 GS-നെ അടുത്ത മാസം നടക്കുന്ന ഇഐസിഎംഎ 2025 മോട്ടോഷോയിൽ അനാച്ഛാദനം ചെയ്യാൻ ബിഎംഡബ്ല്യു മോട്ടോറാഡ് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന ഈ മിഡിൽവെയ്റ്റ് എഡിവിയുടെ പുതിയ ടീസർ കമ്പനി പുറത്തിറക്കി. സോഷ്യൽ മീഡിയയിൽ പുറത്തിറങ്ങിയ ടീസറിൽ മോട്ടോർസൈക്കിളിന്റെ പെട്രോൾ ടാങ്ക് കാണിക്കുന്നു. അതിൽ നെയിം ബാഡ്‍ജും ചില ഗ്രാഫിക്സും കാണാം.

സ്പെസിഫിക്കേഷനുകൾ

ഈ മോട്ടോർസൈക്കിൾ 2025 EICMA-യിൽ പ്രദർശിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതിനുശേഷം ഇത് ലോഞ്ച് ചെയ്തേക്കാം. ടിവിഎസുമായി സഹകരിച്ചാണ് ബിഎംഡബ്ല്യു മോട്ടോറാഡ് ഈ മോട്ടോർസൈക്കിൾ വികസിപ്പിച്ചെടുത്തത്. അതിനാൽ, ഇത് ആദ്യം ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ മോട്ടോർസൈക്കിളിന്റെ ഒരു കൺസെപ്റ്റ് പതിപ്പ് മുമ്പ് പ്രദർശിപ്പിച്ചിരുന്നു.

ഈ ബൈക്കിൽ 48 bhp ഉത്പാദിപ്പിക്കുന്ന 450 സിസി, പാരലൽ-ട്വിൻ എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കപ്പെടും. കൂടാതെ സെമി-ഓട്ടോമാറ്റിക് ഓപ്ഷനും ലഭിച്ചേക്കും. 17, 19 ഇഞ്ച് അലോയ് വീലുകൾ, യുഎസ്‍ഡി ഫോർക്കുകൾ, എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കോർണറിംഗ് എബിഎസ്, ട്രാക്ഷൻ കൺട്രോൾ, റൈഡിംഗ് മോഡുകൾ എന്നിവയുൾപ്പെടെ നിരവധി ശ്രദ്ധേയമായ സവിശേഷതകൾ ഈ മോട്ടോർസൈക്കിൾ വാഗ്‍ദാനം ചെയ്യും.

എഫ് 450 ജിഎസിൽ കൺസെപ്റ്റ് പ്രദർശിപ്പിച്ച എല്ലാ സവിശേഷതകളും മോട്ടോർസൈക്കിളിൽ നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോൾ/എസ്എംഎസ് അറിയിപ്പുകൾ, മീഡിയ കൺട്രോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവയുള്ള ബ്ലൂടൂത്ത്-പ്രാപ്‌തമാക്കിയ 6.5 ഇഞ്ച് ടിഎഫ്ടി ഡാഷ്‌ബോർഡ് തുടങ്ങിയവ ലഭിക്കും. ലീൻ-സെൻസിറ്റീവ് എബിഎസും മൂന്ന് റൈഡിംഗ് മോഡുകളും ഈ കൺസെപ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപ്ഷണൽ ആഡ്-ഓൺ ആയി സെമി-ഓട്ടോമാറ്റിക് ഗിയർബോക്‌സും പ്രൊഡക്ഷൻ പതിപ്പിൽ വരുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 2025 അവസാനത്തോടെ F 450 GS പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. നാല് ലക്ഷം മുതൽ 4.5 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.